മകന്റെ മുന്നില്‍ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

മഹാരാഷ്ട്രയില്‍ മകന്റെ മുന്നില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
മകന്റെ മുന്നില്‍ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി


മുംബൈ: മഹാരാഷ്ട്രയില്‍ മകന്റെ മുന്നില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. മഹാരാഷ്ട്ര മഹാബലേശ്വറിലെ ഹില്‍ സ്‌റ്റേഷനിലാണ് സംഭവം.  ഡ്രൈവറായ അനില്‍ ഷിന്‍ഡെ (34) ആണ് ഭാര്യ സീമയെ (30) കുത്തിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.
 
11 വയസ്സുകാരനായ മകനൊപ്പം ബുധനാഴ്ചയാണ് ഇരുവരും മഹാരാഷ്ട്ര സതാര ജില്ലയിലെ ഹില്‍ സ്‌റ്റേഷനില്‍ എത്തിയത്. മകന്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു.

ശബ്ദം കേട്ട് ഉണര്‍ന്ന മകന്‍ അച്ഛന്‍ കത്തികൊണ്ട് അമ്മയെ കുത്തുന്നതാണ് കണ്ടത്. കുട്ടി ബളംവച്ചപ്പോള്‍ അനില്‍ കത്തി സ്വന്തം വയറ്റിലേക്കു കുത്തിയിറക്കി ജീവനൊടുക്കി.മകന്‍ പുറത്തേക്കോടി ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊലീസെത്തി ദമ്പതികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com