ആധാര്‍ നമ്പറും പിന്‍വലിക്കാം; നിയമഭേദഗതിക്ക് നീക്കം 

ആധാര്‍ നമ്പരും ബയോമെട്രിക് രേഖ ഉള്‍പ്പെടെയുള്ള വിവരങ്ങളും പിന്‍വലിക്കാനുള്ള സൗകര്യം വൈകാതെ ലഭ്യമായേക്കും.
ആധാര്‍ നമ്പറും പിന്‍വലിക്കാം; നിയമഭേദഗതിക്ക് നീക്കം 

ന്യൂഡല്‍ഹി:  ആധാര്‍ നമ്പരും ബയോമെട്രിക് രേഖ ഉള്‍പ്പെടെയുള്ള വിവരങ്ങളും പിന്‍വലിക്കാനുള്ള സൗകര്യം വൈകാതെ ലഭ്യമായേക്കും. ആധാര്‍ നിയമം ഇത്തരത്തില്‍ ഭേദഗതി ചെയ്യാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്. ആധാറിന് ഭരണഘടനാ സാധുത നല്‍കിയെങ്കിലും സേവനങ്ങള്‍ക്കെല്ലാം ഇത് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടെ(യുഐഡിഎഐ) നടപടി. 

ഒരു കുട്ടി 18 വയസ്സാകുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ പിന്‍വലിക്കണോയെന്ന് തീരുമാനിക്കാനുള്ള അവസരം നല്‍കണമെന്നായിരുന്നു അതോറിറ്റിയുടെ ആദ്യ ശുപാര്‍ശ. എന്നാല്‍ ഈ സൗകര്യം എല്ലാ പൗരന്‍മാര്‍ക്കും നല്‍കണമെന്നും പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്കു മാത്രമാക്കരുതെന്നും നിയമ മന്ത്രാലയം നിലപാടു സ്വീകരിച്ചു.  

ഇതിനു പിന്നാലെയാണ് പുതിയ ഭേദഗതി നിര്‍ദേശങ്ങള്‍ ആധാര്‍ അതോറിറ്റി തയാറാക്കിയത്. ഇത് കേന്ദ്ര കാബിനറ്റിന്റെ പരിഗണയ്ക്ക് വൈകാതെ സമര്‍പ്പിക്കും. എന്നാല്‍  ഈ സൗകര്യം എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമുണ്ട്. സര്‍ക്കാര്‍  സേവനങ്ങളും സബ്‌സിഡികളും ലഭിക്കണമെങ്കില്‍ ആധാര്‍ ആവശ്യമാണ്. പാന്‍കാര്‍ഡിനും ആധാര്‍ വേണം. അതിനാല്‍ തന്നെ ആധാര്‍ വിവരങ്ങള്‍ പിന്‍വലിക്കാമെന്ന നിയമം വന്നാലും എത്രപേര്‍ക്ക് പ്രയോജനപ്പെടുമെന്ന ചോദ്യമുയരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com