കൗമാരക്കാരനുമായി ലൈംഗികബന്ധം: യുവതി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍

പതിനേഴുകാരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട യുവതി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: പതിനേഴുകാരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട യുവതി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. മൂന്നുകുട്ടികളുടെ അമ്മയായ ഇരുപത്തിയെട്ടുകാരി വാസന്തിയാണ് അറസ്റ്റിലായത്. 

ഇവര്‍ ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു പതിനേഴുകാരനെ പരിചയപ്പെട്ടത്. ഇത് പിന്നീട് സൗഹൃദമായി വളരുകയായിരുന്നു. കൗമാരക്കാരന്റെ മാതാപിതാക്കളുടെ പരാതിയിന്‍മേലാണ് അറസ്റ്റ്. 

ആദ്യഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയുടെ രണ്ടാംഭര്‍ത്താവ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. മക്കളുമൊത്ത് ഇവര്‍ ചെന്നൈയില്‍ താമസിച്ചു വരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com