വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമില്‍ ലാപ്‌ടോപ്പുമായി രണ്ട് റിലയന്‍സ് ജീവനക്കാര്‍; അറസ്റ്റ് ചെയ്ത് പൊലീസ്

ഛത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നും രണ്ട് റിലയന്‍സ് ജിയോ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും കയ്യില്‍ ലാപ്‌ടോപ് ഉണ്ടായിരുന്നുവെന്നും
വോട്ടിങ് മെഷീന്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമില്‍ ലാപ്‌ടോപ്പുമായി രണ്ട് റിലയന്‍സ് ജീവനക്കാര്‍; അറസ്റ്റ് ചെയ്ത് പൊലീസ്

ജഗദല്‍പൂര്‍: ഛത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്നും രണ്ട് റിലയന്‍സ് ജിയോ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും കയ്യില്‍ ലാപ്‌ടോപ് ഉണ്ടായിരുന്നുവെന്നും ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതീവ സുരക്ഷ ഒരുക്കിയിരിക്കുന്ന സ്‌ട്രോങ് റൂമിനുള്ളില്‍ ഐഡി കാര്‍ഡ് പോലും ഇല്ലാതെ രണ്ട് പേര്‍ എങ്ങനെ എത്തിയെന്നത് പൊലീസിനും വിശദമാക്കാനായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമേ ഇവരുടെ അറസ്റ്റില്‍ എന്തെങ്കിലും വിവരങ്ങള്‍ പുറത്ത് വിടാനാവൂ എന്നാണ് പൊലീസ് പറയുന്നത്. 

 അഞ്ചാം തിയതിയാണ് ഇവരെ സ്‌ട്രോങ് റൂമില്‍ നിന്നും അറസ്റ്റ് ചെയ്തത്. സുരക്ഷാ വീഴ്ച വരുത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇതേ ദിവസം തന്നെ ബേംതാര ജില്ലയില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ സ്‌ട്രോങ് റൂമിന് പുറത്തിരുന്ന ലാപ്‌ടോപ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തേ ആരോപിച്ചിരുന്നു. സ്‌ട്രോങ് റൂമില്‍ വാഹനമിടിച്ച് കയറ്റാനുള്ള ശ്രമവും സിസിടിവി ഓഫ് ചെയ്തതും സ്‌ട്രോങ് റൂമിന്റെ പൂട്ട് തകര്‍ത്ത സംഭവങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു. 

 സ്‌ട്രോങ് റൂമില്‍ നിന്നും ജിയോ ജീവനക്കാരെ പിടികൂടിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവര പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com