മോദി 'തുഗ്ലകി'നെ പോലെ, യോഗി 'ഔറംഗസേബും'; രാജ്യത്ത് നിലവിലുള്ളത് താലിബാനിസമെന്ന് കോണ്‍ഗ്രസ്

ജനാധിപത്യത്തെ അട്ടിമറിച്ച് താലിബാനിസം നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് 'തലയെടുക്കാനുള്ള' ആഹ്വാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മോദി 'തുഗ്ലകി'നെ പോലെ, യോഗി 'ഔറംഗസേബും'; രാജ്യത്ത് നിലവിലുള്ളത് താലിബാനിസമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:  മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ പോലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന് കോണ്‍ഗ്രസ്. പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ തലയ്ക്ക് 10 ലക്ഷം വിലയിട്ട ഹിന്ദു യുവവാഹിനിയുടെ നടപടിക്കെതിരായാണ് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. 

യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്രഹിന്ദു സംഘടനയാണ് 'ഹിന്ദു യുവ വാഹിനി'. പാകിസ്ഥാനുമായി സൗഹൃദം പുലര്‍ത്തുന്ന സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് 10 ലക്ഷം സമ്മാനമായി നല്‍കുമെന്നായിരുന്നു സംഘടന പ്രഖ്യാപിച്ചത്. ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകുന്ന ഒരു രാജ്യത്ത് ഇത്തരമൊരു ആഹ്വാനം നടത്തിയിട്ടും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകാത്തത് എന്താണെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിമര്‍ശനം ഉന്നയിച്ചത്.

രാജ്യത്തെ തന്നെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്. പിന്നെ ഉത്തര്‍പ്രദേശിന്റെ കാര്യം പറയന്‍ പോലുമില്ല. മോദി മുഹമ്മദ് ബിന്‍ തുഗ്ലകിനെ പോലെ പെരുമാറുമ്പോള്‍ യോഗി ഔറംഗസേബ് ചമയുന്നു. ഗുണ്ടായിസമാണ് രാജ്യത്ത് നടക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. 

ജനാധിപത്യത്തെ അട്ടിമറിച്ച് താലിബാനിസം നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് 'തലയെടുക്കാനുള്ള' ആഹ്വാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സുബോധ് സിങ് ബുലന്ദ്ശഹറില്‍ കൊല്ലപ്പെടുമ്പോള്‍ യോഗി ആദിത്യനാഥ് കബഡി മത്സരം ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും സുര്‍ജേവാല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com