റോബര്‍ട് വാദ്രയ്ക്ക് എതിരായ കേസ്: രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്; എക്‌സിറ്റ് പോളിന് ഇതാണെങ്കില്‍ ബിജെപി പരാജയപ്പെട്ടാല്‍ എന്താകും സ്ഥിതിയെന്നും ചോദ്യം

റോബര്‍ട് വാദ്രക്കെതിരായ കേസില്‍ രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്
റോബര്‍ട് വാദ്രയ്ക്ക് എതിരായ കേസ്: രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്; എക്‌സിറ്റ് പോളിന് ഇതാണെങ്കില്‍ ബിജെപി പരാജയപ്പെട്ടാല്‍ എന്താകും സ്ഥിതിയെന്നും ചോദ്യം

ന്യൂഡല്‍ഹി: റോബര്‍ട് വാദ്രക്കെതിരായ കേസില്‍ രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ ഏജന്‍സികളെ പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്. ഒരു കേസും ഇല്ലാതെയാണ് പലരെയും കസ്റ്റഡിയില്‍ എടുക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

പലരില്‍ നിന്ന് വെള്ളപേപ്പറില്‍ ഒപ്പിട്ടുവാങ്ങുന്നു. റോബര്‍ട്ട് വാദ്രക്കെതിരെ ഒരു കേസും ഇതുവരെയില്ല എന്നും കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടീല്‍,  കപില്‍ സിബല്‍ എന്നിവര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ആരൊക്കയോ വാദ്രയുടെ വീട്ടില്‍ വരുന്നു, പൂട്ട് തകര്‍ക്കുന്നു, പരിശോധന നടത്തുന്നു. വാദ്രയുടെ വീട്ടിലെ നാല് ജീവനക്കാരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. ഒരു ദിവസം മുഴുവന്‍ കസ്റ്റഡിയിലിരുത്തി വിട്ടയച്ചു. ജീവനക്കാരെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. ഇവര്‍ക്കെതിര എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്‌തെന്നും കപില്‍ സിബല്‍ പറഞ്ഞു. 

പ്രധാനമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നു. എഫ്‌ഐആര്‍ പോലും ഇല്ലാതെ പലരെയും മണിക്കൂറുകള്‍ എന്‍ഫോഴ്‌സമെന്റ്് ബന്ദിയാക്കിവെക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി തന്നെ ഗുണ്ടായിസം കാണിക്കുന്നു എന്നും സിബല്‍ പറഞ്ഞു.  

വാദ്രയുടെ ജീവനക്കാരനായ മനോജിന്റെ അഭിഭാഷകന്‍ രാത്രിയില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി പരാതി നല്‍കിയെന്നും കോണ്‍ഗ്രസ് നേതാക്കര്‍ പറഞ്ഞു. എക്‌സിറ്റ് പോളിന് പിന്നാലെ ഇത്തരം നീക്കങ്ങള്‍ ഉണ്ടായെങ്കില്‍ പരാജയപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com