സര്‍ജിക്കല്‍ സ്‌ട്രൈക്ക് ' ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്' വേണ്ടി? സൈന്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്; അപകടകരമെന്ന് മുന്‍ സൈനിക ഓഫീസര്‍

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ' ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്' വേണ്ടി? സൈന്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്; അപകടകരമെന്ന് മുന്‍ സൈനിക ഓഫീസര്‍

ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കേണ്ടത്  അത്യാവശ്യമായിരുന്നു. പക്ഷേ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പുറന്ന് വന്ന വാര്‍ത്തകള്‍ സൈനികരെ മടുപ്പിക്കുന്നതായിരുന്നുവ

ചണ്ഡീഗഡ്:  രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വോട്ട് നേടാനുമായി സൈന്യത്തെ ഉപയോഗിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായിരുന്ന ലഫ്റ്റനന്റ് കേണല്‍ ഡി എസ് ഹൂഡ. 2016 ല്‍ സൈന്യം നടത്തിയ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'  ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും ആവശ്യമില്ലാത്ത പ്രചാരണമാണ് അതിന് നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം നേടാന്‍ വേണ്ടിയാണോ സൈന്യം അത്തരം നടപടിസ്വീകരിച്ചതെന്ന് വരെ സംശയം തോന്നിപ്പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കേണ്ടത്  അത്യാവശ്യമായിരുന്നു. പക്ഷേ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പുറന്ന് വന്ന വാര്‍ത്തകള്‍ സൈനികരെ മടുപ്പിക്കുന്നതായിരുന്നുവെന്നും ഹൂഡ വെളിപ്പെടുത്തി. 

മോദി സര്‍ക്കാരിന്റെ ' ദേശ സ്‌നേഹം' മാത്രമായി സൈനിക നടപടി ചുരുങ്ങിപ്പോയെന്നും യുപി ഭരണം പിടിക്കാനുള്ള രാഷ്ട്രീയക്കളിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരികയും പരിക്കേല്‍ക്കുയും, തടവിലാക്കപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ ആര് ഉത്തരവാദിത്വം ഏറ്റെടുത്തേനെയെന്നും ഹൂഡ ചോദിച്ചു. രഹസ്യമായി നടത്തേണ്ട കാര്യമായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും നേരിട്ടാണ് സ്‌ട്രൈക്ക് നടത്താന്‍ ഉത്തരവിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com