പ്രണയിച്ച് വിവാഹം കഴിച്ചു, ഭാര്യയുമായി തെറ്റിയപ്പോള്‍ രണ്ടാം വിവാഹം; അവസാനം പഞ്ചായത്തിന് മുന്നില്‍ മുത്തലാഖ്, കലിപൂണ്ട് ഭാര്യ കരണത്തടിച്ചു; വീഡിയോ

പ്രണയിച്ച് ഒളിച്ചോടിയതിനെ തുടര്‍ന്നാണ് 2014 ല്‍ ദുലേറിനേയും സോണിയേയും വീട്ടുകാര്‍ വിവാഹം കഴിപ്പിക്കുന്നത്
പ്രണയിച്ച് വിവാഹം കഴിച്ചു, ഭാര്യയുമായി തെറ്റിയപ്പോള്‍ രണ്ടാം വിവാഹം; അവസാനം പഞ്ചായത്തിന് മുന്നില്‍ മുത്തലാഖ്, കലിപൂണ്ട് ഭാര്യ കരണത്തടിച്ചു; വീഡിയോ

മുസാഫര്‍പൂര്‍; ബിഹാറില്‍ പഞ്ചായത്ത് കോടതിയില്‍ വെച്ച് മുത്തലാഖ്‌ ചൊല്ലിയ ഭര്‍ത്താവിനെ ഭാര്യ കരണത്തടിച്ചു. മുസാഫര്‍പൂര്‍ ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. മുഹമ്മദ് ദുലേറും ഭാര്യ സോണി ഖാറ്റൂണുമാണ് പ്രണയവിവാഹത്തിനൊടുവില്‍ തല്ലിപ്പിരിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയോയില്‍ വൈറലായിരിക്കുകയാണ്. 

പ്രണയിച്ച് ഒളിച്ചോടിയതിനെ തുടര്‍ന്നാണ് 2014 ല്‍ ദുലേറിനേയും സോണിയേയും വീട്ടുകാര്‍ വിവാഹം കഴിപ്പിക്കുന്നത്. എന്നാല്‍ അധികം നാള്‍ കഴിയുന്നതിന് മുന്‍പ് ഇരുവരുടേയും ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങി. ഇതോടെ പ്രശ്‌നം പഞ്ചായത്തിന് മുന്നിലെത്തി. ഇരുവരുെ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് കൂടുന്നതിന് ഇടയില്‍ ദുലേര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് സോണിയെ മൊഴിചൊല്ലുകയായിരുന്നു. ഇത് കേട്ട് പ്രകോപിതയായ സോണി ഇയാളുടെ കരണത്തടിച്ചു. ദുലേറും സോണിയെ തിരിച്ചു തല്ലി അവസാനം മുതിര്‍ന്നവര്‍ ഇടപെട്ട് കൈയാങ്കളി അവസാനിപ്പിക്കുകയായിരുന്നു. 

സരായില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ദുലേര്‍. ഒരു രാത്രി ഇരുവരേയും കാണാതായതോടെയാണ് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തുന്നത്. ദാമ്പത്ത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയതോടെ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇത് അറിഞ്ഞ സോണിയുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com