ഹിസ്ബുള്‍ ഭീകരന്‍ കശ്മീരില്‍ അറസ്റ്റില്‍; പിടിയിലായത് റിക്രൂട്ടിങ് തലവന്‍

കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഒരു വീട്ടില്‍ ഇയാള്‍ ഒളിച്ചു കഴിയുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. പഴുതടച്ചുള്ള ഓപറേഷനിലൂടെ റയാസിനെ പ്രത്യേക
ഹിസ്ബുള്‍ ഭീകരന്‍ കശ്മീരില്‍ അറസ്റ്റില്‍; പിടിയിലായത് റിക്രൂട്ടിങ് തലവന്‍

 ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന്‍ റയാസ് അഹ്മദിനെ കശ്മീരില്‍ നിന്നും പൊലീസ് പിടികൂടി. കിഷ്ത്വാര്‍ പൊലീസാണ് സൈന്യം ഊര്‍ജ്ജിതമായി തിരഞ്ഞുകൊണ്ടിരുന്ന ഭീകരനെ  അതി വിദഗ്ധമായി വലയിലാക്കിയത്. 

കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഒരു വീട്ടില്‍ ഇയാള്‍ ഒളിച്ചു കഴിയുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. പഴുതടച്ചുള്ള ഓപറേഷനിലൂടെ റയാസിനെ പ്രത്യേക പൊലീസ് സംഘം കീഴടക്കുകയായിരുന്നു.  കുപ്വാര മേഖലയില്‍ ആധിപത്യം ഉറപ്പിച്ചായിരുന്നു റയാസിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും എ കെ 56 തോക്കും, രണ്ട് തീവ്രവാദ മാസികകളും 25 റൗണ്ട് വെടിയുണ്ടകളും വയര്‍ കട്ടറുകളും പൊലീസ് കണ്ടെടുത്തു.

കശ്മീര്‍ താഴ്വരയില്‍ നിന്ന് യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനിയാണ് റയാസ്. ജൂലൈ ഒന്നിന് സൈന്യം പിടികൂടിയ ഭീകരരില്‍ നിന്നാണ് റയാസാണ് റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നതെന്ന വിവരം ലഭിച്ചത്. ഇതോടെ റയാസിനായുള്ള അന്വേഷണം സൈന്യവും പൊലീസും വ്യാപിപ്പിച്ചിരുന്നു.

റയാസിന്റെ തലവനായ മുഹമ്മദ് അമീറാണ് സൈന്യത്തിന്റെ അടുത്ത ലക്ഷ്യമെന്നും ഇയാളെ ഉടന്‍ പിടികൂടാനാവുമെന്നും സൈന്യം പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com