ബ്രേക്കിട്ടാല്‍ കുലുക്കം അറിയില്ല, വേഗത കൂട്ടിയാലും നോ പ്രോബ്ലം; ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ ആധുനിക കപ്ലര്‍ സംവിധാനവുമായി റെയില്‍വേ

പുതിയ സംവിധാനം കുലുക്കം കുറയ്ക്കാന്‍ ഉപകരിക്കുമെന്നതാണ് ഏറ്റവും പ്രധാന പ്രയോജനം. ഇതിനുപുറമേ ഷോക്ക് അബ്‌സോര്‍ബറിന്റെ പ്രയോജനവും ലഭിക്കും
ബ്രേക്കിട്ടാല്‍ കുലുക്കം അറിയില്ല, വേഗത കൂട്ടിയാലും നോ പ്രോബ്ലം; ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ ആധുനിക കപ്ലര്‍ സംവിധാനവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ശതാബ്ദി, രാജധാനി എക്‌സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സുരക്ഷിതത്വവും സുഖയാത്രയും ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളുമായി ഇന്ത്യന്‍ റെയില്‍വെ. ആധുനിക കപ്ലര്‍ സംവിധാനം പ്രയോജനപ്പെടുത്തി സുഗമമായ യാത്രാനുഭവമാണ് യാത്രക്കാര്‍ക്കുള്ള റെയില്‍വെയുടെ വാഗ്ദാനം. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ശതാബ്ദി, രാജധാനി എക്‌സ്പ്രസ് ട്രെയിനുകളില്‍ പുതിയ സാങ്കേതികവിദ്യ പൂര്‍ണ്ണമായും നടപ്പാക്കുമെന്നാണ് റെയില്‍വെ മന്ത്രാലയം അറിയിക്കുന്നത്.  

പുതിയ സംവിധാനം കുലുക്കം കുറയ്ക്കാന്‍ ഉപകരിക്കുമെന്നതാണ് ഏറ്റവും പ്രധാന പ്രയോജനം. ഇതിനുപുറമേ ഷോക്ക് അബ്‌സോര്‍ബറിന്റെ പ്രയോജനവും ലഭിക്കും. ട്രെയിന്‍ പെട്ടെന്ന് ബ്രേക്കിടുകയോ വേഗത കൂട്ടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ യാത്രക്കാരുടെ സുഗകരമായ യാത്രയെ തടസ്സപ്പെടുത്താത്ത രൂതിയില്‍ ഇത് ക്രമീകരക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കും. കൂട്ടിയിടിയോ പാളം തെറ്റലോ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കോച്ചുകള്‍ മറ്റൊന്നിനു മുകളിലേക്ക് ഇടിച്ചുകയറുന്ന അവസ്ഥ ഒഴിവാക്കാനും ഇതുപകരിക്കും. 

ന്യൂഡല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന എല്ലാ ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളിലും കോച്ചുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന സെന്റര്‍ ബഫര്‍ കപ്ലര്‍ സംവിധാനം സ്ഥാപിച്ചതായി റെയില്‍വെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യാനാണ് ഇത്തരത്തിലുള്ള സാങ്കേതിക മാറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

നോര്‍ത്തേണ്‍ റെയില്‍വേയുടെ കീഴിലുള്ള ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളില്‍ ഇതിനോടകം ആധുനിക കപ്ലറുകള്‍ സ്ഥാപിച്ചെന്നും മറ്റ് രാജദാനി, ശതാബ്ദി ട്രെയിനുകളില്‍ ഇപ്പോഴുള്ള പഴയ കപ്ലറുകള്‍ വരുന്ന മാര്‍ച്ചിനോടകം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ഘട്ടത്തില്‍ മറ്റ് ട്രെയിനുകളിലും ഈ പരിഷ്‌കരിച്ച സംവിധാനം ഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com