2019ല്‍ മോദി അധികാര കസേരയില്‍ ഉണ്ടാകില്ല; പ്രധാനമന്ത്രിയുടെ അഴിമതി ജനത്തിന് ബോധ്യപ്പെട്ടു; രാജ്യത്തിന് വേണ്ടത് പുതിയ കാഴ്ചപ്പാടെന്നും രാഹുല്‍

2019ല്‍ മോദി അധികാര കസേരയില്‍ ഉണ്ടാകില്ല - പ്രധാനമന്ത്രിയുടെ അഴിമതി ജനത്തിന് ബോധ്യപ്പെട്ടു - രാജ്യത്തിന് വേണ്ടത് പുതിയ കാഴ്ചപ്പാടെന്നും രാഹുല്‍
2019ല്‍ മോദി അധികാര കസേരയില്‍ ഉണ്ടാകില്ല; പ്രധാനമന്ത്രിയുടെ അഴിമതി ജനത്തിന് ബോധ്യപ്പെട്ടു; രാജ്യത്തിന് വേണ്ടത് പുതിയ കാഴ്ചപ്പാടെന്നും രാഹുല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രിന്റെ ഈ വിജയം കര്‍ഷകരുടെയും യുവാക്കളുടെയും രകോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിജയമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞടുപ്പ് ഫലത്തിന് ശേഷി ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി യുവാക്കളെ മറന്നതാണ് തോല്‍വിക്ക് കാരണമെന്ന് രാഹുല്‍ പറഞ്ഞു. കര്‍ഷകരുടെ ജീവിതതര്‍ച്ച മോദി സര്‍ക്കാര്‍ കണ്ടില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ജനം കോണ്‍ഗ്രസിനൊപ്പം നിന്നു എന്നതാണ് ഈ വിജയം കാണിക്കുന്നത്.

തെലങ്കാനയില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കോണ്‍ഗ്രസിനായിട്ടില്ല. സമ്പദ് വ്യവസ്ഥയെ കുറിച്ച് മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. വിജയം നേടിയ മൂന്ന് സംസ്ഥാനങ്ങളിലും നല്ല ഭരണം കാഴ്ചവെക്കും. മധ്യപ്രദേശിലും രാജസ്ഥാനിലെയും മുഖ്യമന്ത്രിയെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വിത്യാസമില്ല. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജനം ബിജെപിക്കെതിരെ വിധിയെഴുതും എന്നതാണ് ഈ തെരഞ്ഞടുപ്പ് ഫലം. ഇന്ത്യക്ക് വേണ്ടത് പുതിയ വികസന കാഴ്ചപ്പാടാണെന്നും രാഹുല്‍ പറഞ്ഞു. ഇവിഎമ്മില്‍ ഇത്തവണ അട്ടിമറി നടത്താന്‍ ബിജെപിക്കായില്ലെന്നതാണ് തെരഞ്ഞടുപ്പ് വിജയം നല്‍കുന്നതെന്നും മോദി അഴിമതിക്കാരനാണെന്ന സത്യം ജനത്തിന് ബോധ്യപ്പെട്ടതായും രാഹുല്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com