'ജനവിധി അംഗീകരിക്കുന്നു, ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം' ; കോണ്‍ഗ്രസിന് അഭിനന്ദനങ്ങളെന്നും നരേന്ദ്രമോദി

വിജയവും തോല്‍വിയും ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും നരേന്ദ്രമോദി
'ജനവിധി അംഗീകരിക്കുന്നു, ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം' ; കോണ്‍ഗ്രസിന് അഭിനന്ദനങ്ങളെന്നും നരേന്ദ്രമോദി

ന്യൂഡല്‍ഹി: അഞ്ച്‌ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിധിയെഴുത്തിനെ താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്രയും കാലം ഭരിക്കാന്‍ അവസരം നല്‍കിയതിന് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജനക്ഷേമത്തിനായാണ് ഇക്കാലയളവ് അത്രയും സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചതെന്നും മോദി എഴുതി. 

തെരഞ്ഞെടുപ്പില്‍ നേടിയ  വിജയത്തിന് കോണ്‍ഗ്രസിന് അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. തെലങ്കാനയില്‍ വിജയം നേടിയ കെസിആറിനും മിസോറാമിലെ പ്രാദേശിക പാര്‍ട്ടിയായ മിസോറാം നാഷ്ണല്‍ ഫ്രണ്ടിനും മോദി ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 

ബിജെപി പ്രവര്‍ത്തകര്‍ ഒരു കുടുംബം പോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധ്വാനിച്ചുവെന്നും അവരുടെ കഠിനാധ്വാനത്തെ താന്‍ നമിക്കുന്നുവെന്നും  അദ്ദേഹം കുറിച്ചു. വിജയവും തോല്‍വിയും ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com