തോൽവിയുടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കുന്നു, ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​കുമെന്ന് ര​മ​ൺ​സിങ് 

2019ലെ ലോക്‌സഭാ ഇലക്ഷനെ ഈ തിരഞ്ഞെടുപ്പ് ഒരു തരത്തിലും ബാധിക്കില്ലെന്നും ര​മ​ൺ​സിങ് കൂട്ടിച്ചേര്‍ത്തു
തോൽവിയുടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കുന്നു, ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​കുമെന്ന് ര​മ​ൺ​സിങ് 

റാ​യ്പു​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യാ​ണെന്ന് ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ര​മ​ൺ​സിങ്. ശക്തമായ പ്രതിപക്ഷമായി സം​സ്ഥാ​ന​ത്തി​ന്‍റെ വികസനത്തിനായി ഇനി പ്രവർത്തിക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. ഗ​വ​ർ​ണ​ർ​ക്കു രാ​ജി സ​മ​ർ​പ്പി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ര​മ​ൺ​സിങ്. 

പാര്‍ട്ടിഅംഗങ്ങളുമായി ഒന്നിച്ചിരുന്ന് പരാജയത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ ഇലക്ഷനെ  തിരഞ്ഞെടുപ്പ് ഒരു തരത്തിലും ബാധിക്കില്ലെന്നും ര​മ​ൺ​സിങ് കൂട്ടിച്ചേര്‍ത്തു.

പതിനഞ്ചു വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് നിറംകെട്ട അവസാനം കുറിക്കുന്നതായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. 90ല്‍ 68 സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍ കഴിഞ്ഞ തവണ നേടിയ 49ല്‍ പകുതിയോളം സീറ്റുകള്‍ നഷ്ടമായ ബിജെപി 16ല്‍ ഒതുങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com