'പ്രതിമാ നിര്‍മ്മാണം, രാമക്ഷേത്രം, സ്ഥലങ്ങളുടെ പേരുമാറ്റം'; വികസനം മറന്നതാണ് തോല്‍വിക്ക് കാരണം; മോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എം പി

'പ്രതിമാ നിര്‍മ്മാണം, രാമക്ഷേത്രം, സ്ഥലങ്ങളുടെ പേരുമാറ്റം'; വികസനം മറന്നതാണ് തോല്‍വിക്ക് കാരണം; മോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എം പി
'പ്രതിമാ നിര്‍മ്മാണം, രാമക്ഷേത്രം, സ്ഥലങ്ങളുടെ പേരുമാറ്റം'; വികസനം മറന്നതാണ് തോല്‍വിക്ക് കാരണം; മോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എം പി


നിയമസഭാ തെരഞ്ഞടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എം പി സഞ്ജയ് കാക്കഡെ. രാമക്ഷേത്രം, പ്രതിമാ നിര്‍മ്മാണം, സ്ഥലങ്ങളുടെ പേരുമാറ്റം തുടങ്ങിയവയിലേക്ക് മാത്രമായി ബിജെപി യുടെ വികസന കാഴ്ചപ്പാട് മാറിയതാണ് നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിയതെന്ന് കാക്കഡെ പറയുന്നു. നിയമസഭാ തെരഞ്ഞടുപ്പില്‍ ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപിക്ക് ക്ഷീണം വരുമെന്ന് അറിയാമായിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള ഫല സൂചകങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. 2914 മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വികസനത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയത്. എന്നാല്‍ വികസനമെന്നത് രാമക്ഷേത്ര നിര്‍മ്മാണം, സ്ഥലങ്ങളുടെ പേരുമാറ്റം, പ്രതിമാ നിര്‍മ്മാണം എന്നിവയിലൊതുങ്ങിയെന്ന് കാക്കഡെ കുറ്റപ്പെടുത്തി.

ഛത്തീസ്ഗഡില്‍ രമണ്‍സിംഗ് സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.  90 സീറ്റുകളില്‍ പതിനൊന്നു സീറ്റുകളില്‍ മാത്രമായി ബിജെപിയുടെ ലീഡ് നില ചുരുങ്ങി. കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് സംസ്ഥാനത്ത് നടത്തിയത്.  68  സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.

രാജസ്ഥാനില്‍ കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com