മോദി സര്‍ക്കാരിന്റെ അന്ത്യം തുടങ്ങി; ബിജെപിക്കെതിരായ വിധിയെഴുത്തില്‍ ജനം വിജയിച്ചെന്ന് മമതാ ബാനര്‍ജി

മോദി സര്‍ക്കാരിന്റെ അന്ത്യം തുടങ്ങി - ബിജെപിക്കെതിരായ വിധിയെഴുത്തില്‍ ജനം വിജയിച്ചെന്ന് മമതാ ബാനര്‍ജി
മോദി സര്‍ക്കാരിന്റെ അന്ത്യം തുടങ്ങി; ബിജെപിക്കെതിരായ വിധിയെഴുത്തില്‍ ജനം വിജയിച്ചെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് ഏറ്റ തിരിച്ചടിക്ക് പിന്നാലെ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി സര്‍ക്കാരിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുന്നതാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം. മോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യനിര ഇതിനകം രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുമെങ്കിലും ബിജെപിക്കെതിരായി ഒരുമിച്ച് നില്‍ക്കുമെന്നും മമത പറഞ്ഞു.തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഒരിടത്തും ബി.ജെ.പി ഇല്ലെന്ന് തെളിയിക്കുന്നതാണ് സെമി ഫൈനല്‍ ഫലമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 2019ലെ ഫൈനലിന് മുന്നോടിയായി നടന്ന ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് ശരിക്കും 'മാന്‍ ഓഫ് ദ മാച്ച്' എന്നും മമത പറഞ്ഞു.

ജനങ്ങള്‍ ബി.ജെ.പിക്കെതിരായി വോട്ട് ചെയ്തു. ഇത് ജനങ്ങളുടെ വിധിയാണ്, ജനങ്ങളുടെ വിജയമാണ്. അനീതിക്കെതിരെ, ക്രൂരതക്കെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണിത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ന്യൂനപക്ഷത്തിനും നീതി നിഷേധിച്ചതിനെതിരെയുള്ള വിധിയെഴുത്താണിതെന്ന് മമത ട്വീറ്റ് ചെയ്തു. ഇത് ശരിക്കും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണ്. വിജയികളെ അഭിനന്ദിക്കുന്നതായി മമത കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com