രാജസ്ഥാനില്‍ കോണ്‍ഗ്രസ് കുതിക്കുന്നു, 25 ഇടത്ത് ലീഡ് ചെയ്യുന്നു, മധ്യപ്രദേശില്‍ ഇഞ്ചോടിച്ച് പോരാട്ടം 

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം
രാജസ്ഥാനില്‍ കോണ്‍ഗ്രസ് കുതിക്കുന്നു, 25 ഇടത്ത് ലീഡ് ചെയ്യുന്നു, മധ്യപ്രദേശില്‍ ഇഞ്ചോടിച്ച് പോരാട്ടം 

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. രാജസ്ഥാനില്‍ 25 ഇടത്ത് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപി 12 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകളാണ് ഇപ്പോള്‍ എണ്ണുന്നത്. 

മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 14 ഇടത്ത് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുമ്പോള്‍ 12 ഇടത്ത് മാത്രമാണ് ബിജെപിക്ക് മേല്‍ക്കൈ. തെലുങ്കാനയില്‍ കോണ്‍ഗ്രസ് ലീഡ്‌നില തിരിച്ചുപിടിച്ചു.  ഛത്തീസ്ഗഡിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. 20 ഇടത്താണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 

രാജസ്ഥാനില്‍ 199, മധ്യപ്രദേശില്‍ 230, തെലങ്കാനയില്‍ 119, ഛത്തീസ് ഗഡില്‍ 90, മിസോറാമില്‍ 40 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണ്. തെലങ്കാന കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്), മിസോറാം കോണ്‍?ഗ്രസുമാണ് ഭരിക്കുന്നത്. 

രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, കോണ്‍ഗ്രസിലെ സച്ചിന്‍ പൈലറ്റ്, അശോക് ഗെഹലോട്ട് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഛത്തീസ് ഗഡില്‍ മുഖ്യമന്ത്രി രമണ്‍ സിം?ഗ്, തെലങ്കാനയില്‍ ചന്ദ്രശേഖര റാവു എന്നിവര്‍ വീണ്ടും ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് എന്ന നിലയില്‍ തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിനും നിര്‍ണായകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com