വീണ്ടും ചാക്കിട്ടുപിടുത്തത്തിന് ബിജെപി ; മധ്യപ്രദേശില്‍ ബിഎസ്പി എംഎല്‍എമാര്‍ക്ക് മന്ത്രി പദവി വാഗ്ദാനം ; ജയിക്കുന്നവരോട് ഡല്‍ഹിയിലെത്താന്‍ മായാവതി

സംസ്ഥാനത്ത് ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതി തീരുമാനം എടുക്കുമെന്ന് ബിഎസ്പി സെക്രട്ടറി
വീണ്ടും ചാക്കിട്ടുപിടുത്തത്തിന് ബിജെപി ; മധ്യപ്രദേശില്‍ ബിഎസ്പി എംഎല്‍എമാര്‍ക്ക് മന്ത്രി പദവി വാഗ്ദാനം ; ജയിക്കുന്നവരോട് ഡല്‍ഹിയിലെത്താന്‍ മായാവതി

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഫലം അപ്രവചനീയമായി തുടരവെ, സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ ബിജെപി ശ്രമം തുടങ്ങി. ബിഎസ്പി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിഎസ്പി എംഎല്‍എമാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി, മന്ത്രിസ്ഥാനം എന്നിങ്ങനെയാണ് ബിജെപി വാഗ്ദാനം ചെയ്തിട്ടുള്ളത്. 

അതേസമയം അന്തിമ ഫലം വരുന്നതുവരെ കാത്തിരിക്കാനാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ തീരുമാനമെന്ന് റിപ്പോർട്ടുണ്ട്. ബിഎസ്പി നേതൃത്വത്തെ കോൺ​ഗ്രസ് പിന്തുണ തേടി സമീപിച്ചിട്ടില്ലെന്നാണ് സൂചന. സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ബിഎസ്പി- കോൺ​ഗ്രസ് സഖ്യശ്രമം തകർന്നത്. അതിനിടെ കോൺ​ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ് വാദി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതി തീരുമാനം എടുക്കുമെന്ന് ബിഎസ്പി സെക്രട്ടറി വ്യക്തമാക്കി. വിജയിച്ച ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍ ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി നിര്‍ദേശം നല്‍കി. 

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ബിജെപി ബിഎസ്പി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം നടക്കുന്നത്. മധ്യപ്രദേശിലെ 230 സീറ്റില്‍ ബിജെപി 113 സീറ്റിലും കോണ്‍ഗ്രസ് 107 സീറ്റിലും ലീഡ് ചെയ്യുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com