ശക്തികാന്തദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രാജിവച്ച മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒഴിവിലേക്കാണ് നിയമനം
ശക്തികാന്തദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: പതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്തദാസിനെ നിയമിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അംഗമാണ്. ഇന്നലെയാണ് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചത്. സാമ്പത്തിക കാര്യ വകുപ്പിലെ ഒരു മുന്‍ സെക്രട്ടറിയായിരുന്ന ഡോ. ദാസിനെ മൂന്നു വര്‍ഷക്കാലത്തേക്ക് ഗവര്‍ണറായി നിയമിച്ചത്. 2017 മെയ് മാസത്തില്‍ അദ്ദേഹം സാമ്പത്തികകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ദാസ് 2017ലാണ് വിരമിച്ചത്.

വെള്ളിയാഴ്ച റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ തിടുക്കപ്പെട്ടുള്ള തീരുമാനം. ഭരണപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് യോഗം പരിഗണിക്കുക. ഇതിന്റെ അധ്യക്ഷത വഹിക്കുക പുതിയ ഗവര്‍ണറായിരിക്കും.കൂടാതെ രാജ്യത്തിന്റെ തന്ത്രപ്രാധാന്യമുള്ള സ്ഥാപനത്തിന് ദീര്‍ഘകാലം തലവനില്ലാതെ വരുന്നത് പ്രവര്‍ത്തനത്തെ ബാധിക്കും. ഇതുംകൂടി കണക്കിലെടുത്താണ് തിരക്കിട്ട തീരുമാനം.

ഊര്‍ജിത് പട്ടേല്‍ രാജിവച്ച സാഹര്യത്തിലാണ് പുതിയ നിയമനം. കേന്ദ്രസര്‍ക്കാരുമായി നില്‍ക്കുന്ന അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു പട്ടേലിന്റെ രാജി. കാലാവധി തീരാന്‍ ഒരു വര്‍ഷം അവശേഷിക്കെയായിരുന്നു പട്ടേലിന്റെ രാജി.2016-ല്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ശക്തികാന്ത ദാസായിരുന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി. അന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയത് ശക്തികാന്ത ദാസായിരുന്നു.

1980 തമിഴ്‌നാട് ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം. റവന്യൂ വകുപ്പിലായിരുന്ന ശക്തികാന്ത ദാസിനെ 2015-ലാണ് ധനകാര്യ വകുപ്പിലേക്ക് മോദി കൊണ്ടുവരുന്നത്. 2017-ല്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി വിരമിച്ചു. തുടര്‍ന്ന് ധനകാര്യ കമ്മീഷന്‍ അംഗമായി നിയമിതനായ ശശികാന്ത ദാസ് ഇന്ത്യയെ ജി-20 ഉച്ചകോടിയില്‍ പ്രതിനിധീകരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com