അന്തിമഫലം വരുന്നതിന് മുന്‍പ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; ഗവര്‍ണറെ കാണാന്‍ അനുമതി നേടി

ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണറെ കണ്ട് കത്ത് നല്‍കിയിട്ടുണ്ട്
അന്തിമഫലം വരുന്നതിന് മുന്‍പ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; ഗവര്‍ണറെ കാണാന്‍ അനുമതി നേടി

ഭോപ്പാല്‍; അന്തിമഫലം പുറത്തുവരുന്നതിന് മുന്‍പ് മധ്യപ്രദേശ് പിടിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിക്കും. കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും ബിഎസ്പി എസ്പി എന്നിവയുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടെന്നാണ് വാദം. അതിനിടെ അന്തിമഫലപ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ല. മധ്യപ്രദേശില്‍ മൂന്ന് മണ്ഡലങ്ങളിലേയും ഛത്തീസ്ഗഢില്‍ ഒരു മണ്ഡലത്തിലേയും ഫലമാണ് പുറത്തുവരാനുള്ളത്. 

230 അംഗ നിയമസഭയില്‍ 116 കേവല ഭൂരിപക്ഷമാണ് വേണ്ടത്. ഭൂരിപക്ഷം നേടിയില്ലെങ്കിലും കോണ്‍ഗ്രസ് 114 മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചു. കൂടാതെ ബിഎസ്പിയുടെ രണ്ട് സീറ്റും എസ്പിയുടെ ഒരു സീറ്റും ചേര്‍ത്ത് 117 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണറെ കണ്ട് കത്ത് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com