ചിദംബരത്തിന്റെ അഴിമതിയില്‍ കൂട്ടാളി; ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണര്‍ ആയി നിയമിച്ചതിന് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ചിദംബരത്തിന്റെ അഴിമതിയില്‍ കൂട്ടാളി; ശക്തികാന്ത ദാസിനെ ആര്‍ബിഐ ആയി നിയമിച്ചതിന് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി
ചിദംബരത്തിന്റെ അഴിമതിയില്‍ കൂട്ടാളി; ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണര്‍ ആയി നിയമിച്ചതിന് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിന് എതിരെ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തെറ്റായ നിയമനമാണ് ഇതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ അഴമതി പ്രവര്‍ത്തനങ്ങളില്‍ കൂട്ടാളിയായിരുന്ന ആളാണ് ശക്തികാന്ത ദാസെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. കോടതിയിലെ കേസുകളില്‍നിന്നും ചിദംബരത്തെ രക്ഷിക്കാന്‍ ശക്തികാന്ത ദാസ് ശ്രമിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയൊരാളെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചതെന്ന് അറിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

ഊര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവില്‍ തിടുക്കപ്പെട്ട് ഇന്നലെയാണ് സര്‍ക്കാര്‍ ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചത്. നേരത്തെ റവന്യൂ സെക്രട്ടറിയും ഇക്കണോമിക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ശക്തികാന്ത ദാസിന്റെ പ്രവര്‍ത്തനങ്ങള്‍ വിവാദമായിരുന്നു. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ചിദംബരത്തെ രക്ഷിക്കാന്‍ റവന്യൂ സെക്രട്ടറിയായിരിക്കെ ശക്തികാന്ത ദാസ് ഇടപെട്ടെന്ന് ആക്ഷേപമുണ്ട്. 

നോട്ടു നിരോധനകാലത്ത് ഇക്കണോമിക് സെക്രട്ടറിയായിരുന്നപ്പോഴും ശക്തികാന്ത ദാസ് സ്വീകരിച്ച നടപടികള്‍ വിവാദത്തിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com