നിഷേധാത്മകരാഷ്ട്രീയത്തിനുള്ള തിരിച്ചടി ; തെരഞ്ഞെടുപ്പ് ജയത്തില്‍ സന്തോഷം അറിയിച്ച് സോണിയഗാന്ധി

ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിഷേധാത്മക നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സോണിയ ഗാന്ധി
നിഷേധാത്മകരാഷ്ട്രീയത്തിനുള്ള തിരിച്ചടി ; തെരഞ്ഞെടുപ്പ് ജയത്തില്‍ സന്തോഷം അറിയിച്ച് സോണിയഗാന്ധി

ന്യൂഡല്‍ഹി : ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിഷേധാത്മക നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷമുണ്ടെന്നും സോണിയ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് ഭരണമാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ഛത്തീസ്ഗഡും രാജസ്ഥാനും കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പാക്കിയപ്പോള്‍, മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ മാത്രം കുറവാണ് ഉള്ളത്. 

ഇവിടെ രണ്ട് ബിഎസ്പി എംഎല്‍എമാരും, ഒരു എസ്പി എംഎല്‍എയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നില് വിമത കോണ്‍ഗ്രസ് എംഎല്‍എമാരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 11 ന് തന്നെയാണ് കോണ്‍ഗ്രസിന് പുനര്‍ജനിയായി ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുന്നത്. അതേസമയം 10 വര്‍ഷമായി ഭരണം കൈയാളിയിരുന്ന മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി എന്നതുമാത്രമാണ് തിരിച്ചടി. മിസോറാമിലും പരാജയപ്പെട്ടതോടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പൂര്‍ണമായും ഇല്ലാതായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com