'പപ്പു വെറും പപ്പുവല്ല, പരമപൂജ്യന്‍'; ബിജെപിയുടെ രാമക്ഷേത്രം വച്ചുളള കളി നടക്കില്ല, ജനം മിടുക്കന്മാരാണെന്ന് രാജ് താക്കറെ 

മൂന്ന് സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ
'പപ്പു വെറും പപ്പുവല്ല, പരമപൂജ്യന്‍'; ബിജെപിയുടെ രാമക്ഷേത്രം വച്ചുളള കളി നടക്കില്ല, ജനം മിടുക്കന്മാരാണെന്ന് രാജ് താക്കറെ 

മുംബൈ: മൂന്ന് സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ. രാഹുല്‍ ഗാന്ധി ഇനി പപ്പുവല്ല പരമ പൂജ്യനെന്ന് രാജ്താക്കറെ വിശേഷിപ്പിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് പ്രശംസ ചൊരിഞ്ഞ് രാജ് താക്കറെ രംഗത്തുവന്നത്. 

രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച രാജ്താക്കറെ ബിജെപിയെ വിമര്‍ശിക്കാനും മറന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും പെരുമാറ്റമാണ് തോല്‍വിക്ക് കാരണമെന്ന് രാജ് താക്കറെ വിമര്‍ശിച്ചു.  കഴിഞ്ഞ നാലുവര്‍ഷക്കാലം ഇരുവരും പെരുമാറിയ രീതിയാണ് തോല്‍വിക്ക് കാരണം. ജനങ്ങള്‍ക്ക് ഇത് എല്ലാം മനസിലായി എന്നതിന്റെ വ്യക്തമായ സൂചനയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വി. എല്ലാ മേഖലയിലും പരാജയപ്പെട്ടവര്‍ ഒന്നും ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതിനാല്‍ രാമക്ഷേത്രം വെച്ച് കളിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ അതിലും മിടുക്കന്മാരാണ് എന്ന് തെരഞ്ഞെടുപ്പിലുടെ തെളിയിച്ചിരിക്കുകയാണെന്ന് രാജ് താക്കറെ വ്യക്തമാക്കി

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്കായിരുന്നു. കര്‍ണാടകയിലും അങ്ങനെതന്നെയായിരുന്നു. അപ്പോഴും ഒറ്റയ്ക്കാണ്. എന്നാല്‍ പപ്പു ഇപ്പോള്‍ പരമപൂജ്യനായിരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ദേശീയ തലത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങള്‍ കാണാന്‍ പോവുകയാണ്. രാജ് താക്കറെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com