പൊതി തുറന്ന് ഭക്ഷണം കഴിച്ചു, ശേഷം പഴയ പോലെ പാക്ക് ചെയ്തു; കസ്റ്റമര്‍ക്കുള്ള ഭക്ഷണം കട്ടുകഴിച്ച് സൊമാറ്റോ ഡെലിവറി ബോയ്; വീഡിയോ വൈറല്‍

വീഡിയോ സോഷ്യല്‍ വീഡിയോയില്‍ വൈറലായതോടെ നിരവധി പേരാണ് സൊമാറ്റൊ ഉള്‍പ്പടെയുള്ള കമ്പനികളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി
പൊതി തുറന്ന് ഭക്ഷണം കഴിച്ചു, ശേഷം പഴയ പോലെ പാക്ക് ചെയ്തു; കസ്റ്റമര്‍ക്കുള്ള ഭക്ഷണം കട്ടുകഴിച്ച് സൊമാറ്റോ ഡെലിവറി ബോയ്; വീഡിയോ വൈറല്‍

ണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ആപ്പുകള്‍ കുറഞ്ഞ നാളുകള്‍ കൊണ്ടാണ് പ്രചാരം നേടിയത്. ഇപ്പോള്‍ പലരുടേയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇത്തരം ആപ്പുകള്‍. എന്തിനും ഏതിനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഈ വീഡിയോ കാണുന്നത് നല്ലതാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണവും ഇതുപോരെ സെക്കന്‍ഹാന്‍ഡായിരിക്കും. പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ ഡെലിവറി ബോയ് കസ്റ്റമര്‍ക്ക് കൊടുക്കേണ്ട ഭക്ഷണം വഴിയില്‍ വെച്ച് തുറന്ന് കഴിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കസ്റ്റമറിന്റെ ഫുഡ് പാഴ്‌സല്‍ തുറന്ന് അതില്‍ നിന്ന് കഴിച്ചതിന് ശേഷം വീണ്ടും പഴയപടി പാഴ്‌സല്‍ ചെയ്തു വെക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സോഷ്യല്‍ വീഡിയോയില്‍ വൈറലായതോടെ നിരവധി പേരാണ് സൊമാറ്റൊ ഉള്‍പ്പടെയുള്ള കമ്പനികളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനത്തില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് ഡെലിവറി ബോയ്. വളരെ ശ്രദ്ധയോടെ സ്പൂണ്‍ ഉപയോഗിച്ച് മുകളില്‍ നിന്നാണ് ഭക്ഷണം എടുത്ത് കഴിക്കുന്നത്. കുറച്ച് കഴിച്ചശേഷം പഴയപോലെ പാക്ക് ചെയ്ത് അയാള്‍ ഡെലിവറി ബോക്‌സിന് ഉള്ളില്‍ വെച്ചു. ഇതു മാത്രം കൊണ്ട് അവസാനിച്ചില്ല. ബോക്‌സില്‍ നിന്ന് വാണ്ടും മറ്റൊരു പായ്ക്കറ്റ് പുറത്തെടുത്ത് അതില്‍ നിന്നും കഴിച്ചു. എല്ലാം കഴിഞ്ഞ്. ഭക്ഷണപ്പൊതി വീണ്ടും സീല്‍ ചെയ്യുന്നതും നമുക്ക് കാണാം. 

സംഭവത്തെ വിമര്‍ശിച്ച് നടി നമ്രത സിരോധികര്‍ രംഗത്തെത്തി. ഇത് ഞെട്ടിക്കുന്നതാണെന്നും ഇത്തരത്തിലാണോ പ്രമുഖ ഡെലിവറി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിച്ചു. തന്റെ മക്കള്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും  അവര്‍ വ്യക്തമാക്കി. 

വിമര്‍ശനം രൂക്ഷമായതോടെ പ്രതികരണവുമായി സൊമാറ്റോ രംഗത്തെത്തി. ഡെലിവറി ബോയ്‌സിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ രൂക്ഷമായി നടപടിയെടുക്കും എന്ന് സൊമാറ്റോ പറഞ്ഞു. മധുരൈയിലാണ് സംഭവമുണ്ടായത്. വീഡിയോയില്‍ കാണുന്ന ആളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാക്കിങ്ങില്‍ മാറ്റം കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് സൊമാറ്റോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com