മധ്യപ്രദേശിനെ കമല്‍നാഥ് നയിക്കും; തീരുമാനം എംഎല്‍എമാരുടെ യോഗത്തില്‍ 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും
മധ്യപ്രദേശിനെ കമല്‍നാഥ് നയിക്കും; തീരുമാനം എംഎല്‍എമാരുടെ യോഗത്തില്‍ 

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കമല്‍നാഥിന്റെ പേര് നിര്‍ദേശിച്ചു. ഇത് യോഗം അംഗീകരിക്കുകയായിരുന്നു. അന്തിമ തീരുമാനത്തിന് വിഷയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു. 

തെരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. കമല്‍നാഥിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ജ്യോതിരാദിത്യസിന്ധ്യയുടെ പേരാണ് മുഖ്യമായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേട്ടിരുന്നത്. ഇതിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ജ്യോതിരാദിത്യസിന്ധ്യ തന്നെയാണ് കമല്‍നാഥിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഒന്‍പതുമണിക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുളള പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ എംഎല്‍എമാരായി വിജയിച്ച കോണ്‍ഗ്രസ് റിബലുകളും പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

മധ്യപ്രദേശ് പിസിസി പ്രസിഡന്റായ കമല്‍നാഥ് , മുന്‍ കേന്ദ്രമന്ത്രിയാണ്. ലോക്‌സഭാംഗമായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com