വോട്ടെണ്ണല്‍ പൂര്‍ത്തിയായി; മധ്യപ്രദേശ് കൈക്കുള്ളിലാക്കി കോണ്‍ഗ്രസ്, 114 ഇടത്ത് കോണ്‍ഗ്രസും, 109 ഇടത്ത് ബിജെപിയും

എസ്പിയുടേയും ബിഎസ്പിയുടേയും, രണ്ട് സ്വതന്ത്രരുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്
വോട്ടെണ്ണല്‍ പൂര്‍ത്തിയായി; മധ്യപ്രദേശ് കൈക്കുള്ളിലാക്കി കോണ്‍ഗ്രസ്, 114 ഇടത്ത് കോണ്‍ഗ്രസും, 109 ഇടത്ത് ബിജെപിയും

മധ്യപ്രദേശില്‍ ഭരണം ഉറപ്പിച്ച് കോണ്‍ഗ്രസ്. എല്ലാ സീറ്റുകളിലേയും ഫലം വ്യക്തമാകുമ്പോള്‍ 114 ഇടത്ത് ജയം പിടിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശ് കൈക്കുള്ളിലാക്കുന്നത്. ബിജെപി 109 സീറ്റ് പിടിച്ചപ്പോള്‍, ബിഎസ്പി രണ്ടിടത്തും എസ്പി ഒരിടത്തും ജയിച്ചു. 

നാല് സ്വതന്ത്രരം മധ്യപ്രദേശില്‍ ജയിച്ചു കയറിയിട്ടുണ്ട്. 116 സീറ്റാണ് മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എസ്പിയുടേയും ബിഎസ്പിയുടേയും, രണ്ട് സ്വതന്ത്രരുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഗവര്‍ണര്‍ക്ക് മുന്‍പാകെ വെച്ചു. 

വോട്ടെണ്ണല്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. 11 മണ്ഡലങ്ങളിലെ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാവാനിരിക്കെ, വിജയം ഉറപ്പിച്ചതോടെയാണ് കോണ്‍ഗ്രസ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കത്ത് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com