ക്രിമിനൽ കേസുകൾ മറച്ചുവെച്ചു : മഹാരാഷ്ട്ര മുഖ്യമന്ത്രി കുരുക്കിൽ ; സുപ്രിംകോടതി നോട്ടീസ് അയച്ചു

ഫ​ട്നാ​വി​സി​ന്‍റെ നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി
ക്രിമിനൽ കേസുകൾ മറച്ചുവെച്ചു : മഹാരാഷ്ട്ര മുഖ്യമന്ത്രി കുരുക്കിൽ ; സുപ്രിംകോടതി നോട്ടീസ് അയച്ചു

ന്യൂ​ഡ​ൽ​ഹി: നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ക്രി​മി​ന​ൽ കേ​സു​ക​ൾ മ​റ​ച്ചു​വ​ച്ചെന്ന ഹർജിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് സുപ്രിംകോടതി നോട്ടീസ്. ഫ​ട്നാ​വി​സി​ന്‍റെ നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി. അ​ഭി​ഭാ​ഷ​ക​നും സാമൂഹിക പ്രവർത്തകനുമായ സ​തീ​ഷ് ഉ​ക്കെ​യാ​ണ് ഫ​ട്നാ​വി​സി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍, പേരിലുള്ള ക്രിമിനല്‍ കേസുകള്‍ ഫട്നാവിസ് മറച്ചുവച്ചെന്നും, അതിനാൽ അദ്ദേഹത്തെ അയോഗ്യനാക്കണം എന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജി പരി​ഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച്, പ്രതികരണം ആവശ്യപ്പെട്ട് ഫട്നാവിസിന് നോട്ടീസ് അയക്കാൻ തീരുമാനിക്കുകയായിരുന്നു.

ഫട്നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്ന് ബോംബെ ഹൈക്കോടതി വിധിക്കെതിരെ സതീഷ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നാ​ഗ്പു​ർ സൗ​ത്ത് വെ​സ്റ്റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ഫ​ട്നാ​വി​സ് എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ഹാ​രാ​ഷ്ട്ര​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത് മു​ഖ്യ​മ​ന്ത്രി എ​ന്ന നേ​ട്ടം ഫ​ട്നാ​വി​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com