പട്ടികളെ ഇഷ്ടപ്പെടുന്നവരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് പരിചയപ്പെട്ടു: യുവതിയെ നാല്‍പ്പതുകാരന്‍ പീഡിപ്പിച്ചത് ഒന്നര വര്‍ഷം

പീഡനത്തിനിയായ യുവതി ഇപ്പോള്‍ ഒന്‍പത് മാസം ഗര്‍ഭിണിയാണ്.
പട്ടികളെ ഇഷ്ടപ്പെടുന്നവരുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് പരിചയപ്പെട്ടു: യുവതിയെ നാല്‍പ്പതുകാരന്‍ പീഡിപ്പിച്ചത് ഒന്നര വര്‍ഷം

മുംബൈ: വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് പരിചയപ്പെട്ട ആളില്‍ നിന്ന് യുവതി പീഡനം നേരിട്ടത് ഒന്നരവര്‍ഷം. പീഡനത്തിനിയായ യുവതി ഇപ്പോള്‍ ഒന്‍പത് മാസം ഗര്‍ഭിണിയാണ്. യുവതിയുടെ പരാതിപ്രകാരം നാല്‍പ്പതുകാരനായ സായ്‌നാഥ് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പിംപ്രിചിഞ്ച്വാടിലെ ഹിഞ്ചെവാടിയിലാണ് സംഭവം.  

പട്ടികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പില്‍ നിന്നാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. ഇവര്‍ തമ്മില്‍ സ്വകാര്യ സംഭാഷണങ്ങളും വീഡിയോ ചാറ്റിങ്ങും തുടങ്ങി. എന്നാല്‍, ആരാണെന്ന് പോലും വ്യക്തമായി അറിയാതെയാണ് യുവതി സായ്‌നാഥുമായി അടുത്തത്. 

സായ്‌നാഥിന്റെ ക്ഷണം സ്വീകരിച്ച് യുവതി  ഹോട്ടലിലേക്ക് പോയി. അവിടെവച്ചാണ് സായ്‌നാഥ് ആദ്യമായി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്. തുടര്‍ന്ന് പകര്‍ത്തിയ അശ്ലീല ചിത്രങ്ങള്‍  സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സായ്‌നാഥ് യുവതിയെ പല തവണയായി പീഡിപ്പിക്കുകയായിരുന്നു.  

പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. വിവാഹിതയായ യുവതി പേടി കാരണമാണ് സംഭവത്തെക്കുറിച്ച് ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും കൂടാതെ വിവരം പുറത്തറിയിച്ചാല്‍ യുവതിയുടെ കുടുംബാംഗങ്ങളെ കൊല്ലുമെന്നും സായ്‌നാഥ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com