എന്നെ തോല്‍പ്പിച്ചവരെ കരയിപ്പിക്കും; ഭീഷണിയുമായി മധ്യപ്രദേശിലെ മുന്‍ ബിജെപി മന്ത്രി 

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ജനങ്ങളെ ഭീഷണിപ്പെടുത്തി മുന്‍ ബിജെപി മന്ത്രി
എന്നെ തോല്‍പ്പിച്ചവരെ കരയിപ്പിക്കും; ഭീഷണിയുമായി മധ്യപ്രദേശിലെ മുന്‍ ബിജെപി മന്ത്രി 

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ജനങ്ങളെ ഭീഷണിപ്പെടുത്തി മുന്‍ ബിജെപി മന്ത്രി. തനിക്ക് വോട്ട് ചെയ്യാത്തവരെ കരയിപ്പിക്കുമെന്നാണ് ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന അര്‍ച്ചന ചിട്‌നിസ് ഭീഷണി മുഴക്കിയത്. വിവാദ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 

ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന താക്കൂര്‍ സുരേന്ദ്രസിംഗിനോടാണ് ഇവര്‍ പരാജയപ്പെട്ടത്. 5120 വോട്ടിനായിരുന്നു തോല്‍വി. ഇതിന് പിന്നാലെയാണ് ജനങ്ങളെ ഭീഷണിപ്പെടുത്തികൊണ്ടുളള അര്‍ച്ചന ചിട്‌നിസിന്റെ വിവാദ പ്രസംഗം പുറത്തുവന്നത്. തനിക്ക് വോട്ടു ചെയ്യാത്തവര്‍ പശ്ചാത്തപിക്കുമെന്നും ഇവര്‍ പറഞ്ഞു. 

തനിക്ക് വോട്ടു ചെയ്തവരുടെ തല കുനിയാന്‍ അനുവദിക്കില്ല. എന്നാല്‍ മറ്റുളളവരുടെ പ്രേരണമൂലമോ, സ്വന്തം ഇഷ്ടപ്രകാരമോ തനിക്ക് വോട്ട് ചെയ്യാതിരുന്നവരെ കരയിപ്പിക്കുമെന്നാണ് വിവാദ പ്രസംഗത്തിലെ പരാമര്‍ശം. ബുര്‍ഹാന്‍പൂറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com