കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് ടിവി അവതാരക മരിച്ചു

ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ടെലിവിഷന്‍ അവതാരിക മരിച്ചു.
കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് ടിവി അവതാരക മരിച്ചു

ലഖ്‌നൗ: ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ടെലിവിഷന്‍ അവതാരക
മരിച്ചു. നോയ്ഡയില്‍ ആണ് സംഭവം. രാധിക കൗശിക് എന്ന രാജസ്ഥാന്‍ സ്വദേശിനിയാണ് മരിച്ചത്. അന്‍ട്രിക് ഫോറസ്റ്റ് എന്ന അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നും യുവതി താഴേക്ക് വീഴുകയായിരുന്നു.

ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്നു മരിച്ച രാധിക. സംഭവസമയത്ത് രാധിക മധ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തിനെ ചോദ്യം ചെയ്യുകയാണെന്നും ഇതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com