സോറംതാങ്ക  മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; താന്‍ലൂയിയ ഉപമുഖ്യമന്ത്രി

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു
സോറംതാങ്ക  മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; താന്‍ലൂയിയ ഉപമുഖ്യമന്ത്രി

ഐസ്വാള്‍ : മിസോറം മുഖ്യമന്ത്രിയായി മിസോ നാഷണല്‍ ഫ്രണ്ട് അധ്യക്ഷന്‍ സോറംതാങ്ക സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോ ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. 

താന്‍ലൂയിയ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 74 കാരനായ സോറംതാങ്ക 1998 ലും 2008 ലും മിസോറാം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ലാല്‍തന്‍ഹാവ്‌ല, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ തുടങ്ങിയവര്‍ പങ്കെടുത്തു. 

10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചാണ് സോറംതാങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ് അധികാരം തിരിച്ചുപിടിച്ചത്. നവംബര്‍ 28 ന് നടന്ന തെരഞ്ഞെടുപ്പില്‍ എംഎന്‍എഫ് ആകെയുള്ള 40 സീറ്റില്‍ 26 സീറ്റ് കരസ്ഥമാക്കി. കോണ്‍ഗ്രസ് അഞ്ചു സീറ്റിലേക്ക് ഒതുക്കപ്പെട്ടപ്പോള്‍, സ്വതന്ത്രര്‍ എട്ടുസീറ്റ് നേടി. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍തന്‍ഹാവ്‌ല മല്‍സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com