അയല്‍വാസിയുടെ പൂച്ച കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, 15 -ാം നിലയില്‍ നിന്ന് വലിച്ച് താഴെയെറിഞ്ഞു; 64കാരന്‍ അറസ്റ്റില്‍

അയല്‍വാസിയുടെ പൂച്ചയെ 15 -ാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തില്‍ 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. താനെ സ്വദേശിയായ ശിവ്‌റാം പാഞ്ചലാണ് അറസ്റ്റിലായത്.
അയല്‍വാസിയുടെ പൂച്ച കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, 15 -ാം നിലയില്‍ നിന്ന് വലിച്ച് താഴെയെറിഞ്ഞു; 64കാരന്‍ അറസ്റ്റില്‍

മുംബൈ: അയല്‍വാസിയുടെ പൂച്ചയെ 15 -ാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തില്‍ 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. താനെ സ്വദേശിയായ ശിവ്‌റാം പാഞ്ചലാണ് അറസ്റ്റിലായത്. താഴെ വീണ പൂച്ച ഉടന്‍ ചത്തു. ഉടമയായ അബ്ദുള്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് ശിവ്‌റാമിനെ അറസ്റ്റ് ചെയ്തത്. 

ഫ്‌ളാറ്റിലെ രണ്ടാം നിലയിലെ താമസക്കാരനായ അബ്ദുള്‍ ഷെയ്ഖിന്റെ വീട്ടില്‍ നിന്നും കളിക്കുന്നതിനായാണ് ശിവ്‌റാമിന്റെ കൊച്ചുമകന്‍ പൂച്ചയെ കൂട്ടിക്കൊണ്ട് പോയത്. പൂച്ചയുടെ രോമം മുറിയില്‍ വീണതും കരച്ചിലുമാണ് തന്നെ പ്രകോപിപ്പിച്ചതെന്നും അസ്വസ്ഥനായതിനെ തുടര്‍ന്നാണ് ബാല്‍ക്കണിയില്‍ നിന്നും പൂച്ചയെ എടുത്തെറിയുകയായിരുന്നുവെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. 

ഫ്‌ളാറ്റിലെ സിസിടിവി പരിശോധിച്ച് സംഭവം ബോധ്യപ്പെട്ടതാണെന്നും മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് കേസെടുത്തതായും പൊലീസ് അറിയിച്ചു. മുതിര്‍ന്ന പൗരനായതിനാല്‍ ശിവ്‌റാമിനെ ജാമ്യം നല്‍കി വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com