അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്തു; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് മൂന്നാം പ്രാവശ്യമാണ് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നത്. ജയ്പൂരിലെ ആല്‍ബര്‍ട്ട്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍
അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്തു; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് മൂന്നാം പ്രാവശ്യമാണ് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നത്. ജയ്പൂരിലെ ആല്‍ബര്‍ട്ട്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കല്യാണ്‍ സിങാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

നൂറ് സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരിക്കുന്നത്. ജനങ്ങളോട് പാര്‍ട്ടി കടപ്പെട്ടിരിക്കുന്നുവെന്നും ഉത്തരവാദിത്വം നിറവേറ്റുകയും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു. സച്ചിന്‍ പൈലറ്റാണ് ഡപ്യൂട്ടി മുഖ്യമന്ത്രി. 

1951 ല്‍ ജോധ്പൂരില്‍ ജനിച്ച ഗെലോട്ട് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസില്‍ സജീവമാകുന്നത്. ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു എന്നിവരുടെ മന്ത്രിസഭകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഗാന്ധി കുടുംബത്തിലും നിര്‍ണായക സ്വാധീന ശക്തിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെ മുഖ്യമന്ത്രി പദം. 

രാജസ്ഥാനില്‍ വിജയം നേടിയാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാനം മുഖ്യമന്ത്രി പദം മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഗെലോട്ടിലേക്ക് തന്നെ എത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com