മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, പ്രതിയെ തല്ലിച്ചതച്ച് നാട്ടുകാര്‍; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍

മാതാപിതാക്കള്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തുപോയ സമയത്തായിരുന്നു സംഭവം
മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, പ്രതിയെ തല്ലിച്ചതച്ച് നാട്ടുകാര്‍; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ദ്വാരകയില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. റണ്‍ജീത് എന്ന നാല്‍പ്പതുകാരനാണ് പൊലീസ് പിടിയിലായത്. 

മാതാപിതാക്കള്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തുപോയ സമയത്തായിരുന്നു സംഭവം.  പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന അതേ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ താമസിക്കുന്ന ആളാണ് പ്രതി. വിവരം അറിഞ്ഞെത്തിയ പൊലീസാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.ഈ സമയം അബോധാവസ്ഥയിലായിരുന്നു കുട്ടി. 

പൊലീസ് എത്തുന്നതിനു മുന്‍പ് നാട്ടുകാര്‍ പ്രതിയെ തല്ലിച്ചതച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കല്‍പ്പണിക്കാരനും മാതാവ് വീട്ടുജോലിക്കാരിയുമാണ്. പ്രതിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ്‌ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com