പള്ളിയില്‍ പോയ ഹിന്ദു പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; ദൃശ്യങ്ങള്‍ ഗ്വാട്ടേമാലയിലേത്

2015 ല്‍ മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടേമാലയില്‍ നടന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയുമായി ഇതിന് യാതൊരു ബന്ധമില്ലെന്നും കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമാക്കി ഈ 
പള്ളിയില്‍ പോയ ഹിന്ദു പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; ദൃശ്യങ്ങള്‍ ഗ്വാട്ടേമാലയിലേത്

ഭോപ്പാല്‍: ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയ ഹിന്ദു പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചുവെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ സ്ഥിതിയാണ് ഇതെന്നും ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുകയെന്നുമുള്ള അടിക്കുറിപ്പോടെയാണ് വ്യാജ വീഡിയോ പ്രചരിച്ചത്. 

എന്നാല്‍ സംഭവം 2015 ല്‍ മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടേമാലയില്‍ നടന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയുമായി ഇതിന് യാതൊരു ബന്ധമില്ലെന്നും കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമാക്കി ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും ഗൂഗിള്‍ പറയുന്നു. 2016 ലും ക്രിസ്മസ് സമയത്ത് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. 

വുമണ്‍ ബേണ്‍ഡ് എലൈവ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യയിലേത് അല്ലെന്ന് തെളിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com