മഹാരാഷ്ട്രയില്‍ വാതകച്ചോര്‍ച്ച; ഇരയായത് മിണ്ടാപ്രാണികള്‍,വിഷവാതകം ശ്വസിച്ച് 31 കുരങ്ങന്‍മാരും 14 പ്രാവുകളും ചത്തു

മഹാരാഷ്ട്രയിലെ കര്‍ണാല പക്ഷി സങ്കേതത്തിന് സമീപമുള്ള പ്ലാന്റില്‍ നിന്നുമാണ് വാതകച്ചോര്‍ച്ചയുണ്ടായത്.   രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ടാങ്ക് ചോര്‍ന്നതോടെ അന്തരീക്ഷത്തില്‍ വിഷവാതകം നിറഞ്ഞതാണ്‌ 
മഹാരാഷ്ട്രയില്‍ വാതകച്ചോര്‍ച്ച; ഇരയായത് മിണ്ടാപ്രാണികള്‍,വിഷവാതകം ശ്വസിച്ച് 31 കുരങ്ങന്‍മാരും 14 പ്രാവുകളും ചത്തു

റായ്ഗഡ്: ഭാരത് പെട്രോളിയത്തിന്റെ പ്ലാന്റില്‍ നിന്നും വാതക ച്ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് 31 കുരങ്ങന്‍മാരും 14 പ്രാവുകളും ചത്തതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ കര്‍ണാല പക്ഷി സങ്കേതത്തിന് സമീപമുള്ള പ്ലാന്റില്‍ നിന്നുമാണ് വാതകച്ചോര്‍ച്ചയുണ്ടായത്.
 
രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ടാങ്ക് ചോര്‍ന്നതോടെ അന്തരീക്ഷത്തില്‍ വിഷവാതകം നിറഞ്ഞതാണ്‌ ദുരന്തത്തിന് കാരണമായതെന്നാണ് ഡയറക്ട്രേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്റ്  ഹെല്‍ത്തിന്റെ കണ്ടെത്തല്‍. നൈട്രിക് ആസിഡ് സൂക്ഷിച്ചിരുന്ന ടാങ്കിനാണ് ചോര്‍ച്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ അന്വേഷണം പ്രഖ്യാപിച്ചു. വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഏഴ് ബിപിസിഎല്‍ ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. 

വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റായ്ഗഡിലെ പ്ലാന്റ് നഷ്ടത്തില്‍ ആയതിനെ തുടര്‍ന്ന് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് ഐഎസ്ആര്‍ഒയ്ക്ക് കൈമാറാന്‍ ധാരണയാവുകയായിരുന്നു. കുറേക്കാലമായി അടച്ചിട്ടിരുന്നതിന് ശേഷം വ്യാഴാഴ്ചയാണ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് തന്നെയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com