സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കമല്‍നാഥിന് എതിരെ നിരാഹാരവുമായി ബിജെപി: ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ലഭിച്ച ആനുകൂല്യം കമല്‍നാഥിനും ലഭിക്കുമെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനിടെ സിഖ് വിരുദ്ധ കലാപം ആയുധമാക്കി ബിജെപി
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കമല്‍നാഥിന് എതിരെ നിരാഹാരവുമായി ബിജെപി: ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ലഭിച്ച ആനുകൂല്യം കമല്‍നാഥിനും ലഭിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനിടെ സിഖ് വിരുദ്ധ കലാപം ആയുധമാക്കി ബിജെപി. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ബിജെപി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ബിജെപി നേതാവ് തേജീന്ദര്‍ പാല്‍ ബെഗ്ഗയാണ് വടക്കന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ നിരാഹാരം ആരംഭിച്ചത്. 

സിഖുക്കാരെ കൂട്ടക്കൊല ചെയ്ത നേതാവിനെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തത്. കമല്‍നാഥിന് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കുന്നതുവരെ സമരം തുടരുമെന്ന് ബിജെപി നേതാവ് പറയുന്നു. 

എന്നാല്‍ ബിജെപിയുടെ ആരോപണത്തിന് തക്ക മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി. 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ലഭിച്ചതുപോലെ സംശയത്തിന്റെ ആനുകൂല്യം കമല്‍നാഥിനും ലഭിക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. 

കുറ്റവാളിയാക്കാന്‍ മാത്രം തെളിവൊന്നും കമല്‍നാഥിനെതിരെ ഒരു കോടതിയും കണ്ടെത്തിയിട്ടില്ലെന്നും അടിസ്ഥാനമില്ലാത്തതും തെളിയക്കപ്പെടാത്തതുമായ ആരോപണങ്ങള്‍  ആധാരമാക്കി തീരുമാനത്തിലെത്തുന്നത് തെറ്റാണെന്നുമാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. 

അതേസമയം മൂന്നുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസംതന്നെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി സിഖ് കൂട്ടക്കൊല കേസില്‍ മുതിര്‍ന്ന നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയും പുറത്തിറങ്ങി. ഇത് കോണ്‍ഗ്രസിന് എതിരെയുള്ള പ്രചാരണ ആയുധമാക്കാനാണ് ബിജെപി ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com