സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം:ഒരാള്‍ മരിച്ചു, 47ഓളം പേരെ രക്ഷപെടുത്തി, കൂടുതല്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്  

മുംബൈയിലെ അന്ധേരിയിലുള്ള ഇഎസ്‌ഐസി കംഗാര്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്
സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം:ഒരാള്‍ മരിച്ചു, 47ഓളം പേരെ രക്ഷപെടുത്തി, കൂടുതല്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്  

മുംബൈ: മൂംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തതില്‍ ഒരാള്‍ മരിച്ചു. ആശുപത്രിയിലുണ്ടായിരുന്ന 47ഓളം ആളുകളെ രക്ഷപെടുത്തി. മുംബൈയിലെ അന്ധേരിയിലുള്ള ഇഎസ്‌ഐസി കംഗാര്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 

കൂടുതല്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 10ഓളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. തീ ആണയ്ക്കാനും ആശുപത്രിക്കകത്തുനിന്ന് രോഗികളടക്കമുള്ളവരെ രക്ഷപെടുത്താനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ദുരന്തനിവാരണ സെല്‍ അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com