'അസലാമു അലൈക്കും' പറഞ്ഞില്ല ; വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദിച്ചു ; സസ്‌പെന്‍ഷന്‍

'അസലാമു അലൈക്കും' എന്ന് അഭിവാദ്യം ചെയ്യാത്തതിന് പ്രിന്‍സിപ്പല്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി
'അസലാമു അലൈക്കും' പറഞ്ഞില്ല ; വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദിച്ചു ; സസ്‌പെന്‍ഷന്‍

അലഹാബാദ് : 'അസലാമു അലൈക്കും' എന്ന് അഭിവാദ്യം ചെയ്യാത്തതിന് പ്രിന്‍സിപ്പല്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ തില്‍ഹാരിയിലെ ബില്‍ഹാരി സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അസലാമു അലൈക്കും പറയാതിരുന്നതിനെ തുടര്‍ന്ന് മര്‍ദനമേറ്റത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചന്ദ് മിയാനെതിരെയാണ് കുട്ടികള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് പരാതിപ്പെട്ടത്. 

ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടികളോട് അസലാമു അലൈക്കും പറയാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികള്‍ ഗുഡ് മോണിംഗ് ആണ് ആശംസിച്ചത്. ഇതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹം കുട്ടികളെ മര്‍ദിക്കുകയായിരുന്നു. 

സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജിലലാ നോഡല്‍ ഓഫീസറുമായ ഡിംപിള്‍ വര്‍മയോടാണ് കുട്ടികള്‍ ഇക്കാര്യം പരാതിപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ചീഫ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പ്രേരണ ശര്‍മ്മയെ കുട്ടികള്‍ മര്‍ദനമേറ്റതിന്റെ പാുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. 

തുടര്‍ന്ന് കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കുകയും, പ്രിന്‍സിപ്പല്‍ കുട്ടികളെ മര്‍ദിച്ചെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും, ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ബേസിക് ശിക്ഷ അധികാരി രാകേഷ് കുമാര്‍ പറഞ്ഞു. 

അതേസമയം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നും, അതിന്റെ ഭാഗമായി ഉണ്ടാക്കിയതാണ് ഈ കഥയെന്നുമാണ് പ്രിന്‍സിപ്പല്‍ ചാന്ദ് മിയാന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com