കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപി സമ്പാദിച്ചത് 1,027കോടി; കണക്ക് സമര്‍പ്പിക്കാതെ കോണ്‍ഗ്രസ്, ഏറ്റവും കുറവ് വരുമാനം സിപിഐക്ക്: പാര്‍ട്ടികളുടെ വരുമാന വിവരം ഇങ്ങനെ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ മൊത്തവരുമാനം 1,027കോടി 34 ലക്ഷം രൂപ
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപി സമ്പാദിച്ചത് 1,027കോടി; കണക്ക് സമര്‍പ്പിക്കാതെ കോണ്‍ഗ്രസ്, ഏറ്റവും കുറവ് വരുമാനം സിപിഐക്ക്: പാര്‍ട്ടികളുടെ വരുമാന വിവരം ഇങ്ങനെ

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ മൊത്തവരുമാനം 1,027കോടി 34 ലക്ഷം രൂപ. ഇതിന്റെ എഴുപത്തിനാല് ശതമാനവും പാര്‍ട്ടി ചെലവഴിച്ചതായി കണക്കുകള്‍ പറയുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് ദേശീയ പാര്‍ട്ടികളുടെ വരുമാന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം മറ്റൊരു വലിയ കക്ഷിയായ കോണ്‍ഗ്രസ് ഇതുവരെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 

1,027 കോടിയിലേറെ വരുമാനം നേടിയ ബിജെപി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 758 കോടി 47 ലക്ഷം രൂപ ചെലവഴിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബിജെപിയുടെ വരുമാനത്തില്‍ ഏഴുകോടിയോളം കുറവുണ്ടായിട്ടുണ്ട്. 

സിപിഎമ്മിന്റെ വരുമാനം 104.847കോടി രൂപയാണ്. ഇതില്‍ 83.482 കോടി ചെലവാക്കി. 1.55കോടിയാണ് സിപിഐയുടെ വരുമാനം. 5.167കോടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സമ്പാദിച്ചത്. 

ബിഎസ്പി 51 കോടി 70 ലക്ഷം രൂപ വരുമാനമുണ്ടാക്കിയപ്പോള്‍ 14 കോടി 78 ലക്ഷം രൂപ ചെലവാക്കി. വരുമാനത്തിന്റെ 29 ശതമാനം. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവാക്കിയ ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടി എന്‍സിപിയാണ്. എട്ടുകോടി 15 ലക്ഷം വരുമാനമുണ്ടാക്കിയപ്പോള്‍ എട്ടു കോടി 84 ലക്ഷം ചെലവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com