പതിനഞ്ച് ലക്ഷം അക്കൗണ്ടിലിടാന്‍ റിസര്‍വ് ബാങ്കിനോട് പണം ചോദിച്ചിട്ട് തന്നില്ല; പതിയെ  കിട്ടുമെന്ന് കേന്ദ്രമന്ത്രി

അധികാരത്തിലെത്തിയാല്‍ ഓരോ അക്കൗണ്ടിലേക്കും പതിനഞ്ച് ലക്ഷം രൂപ ഇട്ടുതരുമെന്ന ബിജെപിയുടെ വാഗ്ദാനം പതിയെ നടപ്പാകുമെന്ന് കേന്ദ്രമന്ത്രി
പതിനഞ്ച് ലക്ഷം അക്കൗണ്ടിലിടാന്‍ റിസര്‍വ് ബാങ്കിനോട് പണം ചോദിച്ചിട്ട് തന്നില്ല; പതിയെ  കിട്ടുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ഓരോ അക്കൗണ്ടിലേക്കും പതിനഞ്ച് ലക്ഷം രൂപ ഇട്ടുതരുമെന്ന ബിജെപിയുടെ വാഗ്ദാനം പതിയെ നടപ്പാകുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ഇത് ഒരുമിച്ച് ലഭിക്കില്ല, റിസര്‍ബാങ്കിനോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അവര്‍ തരുന്നില്ല. അതുകൊണ്ട് പണം ശേഖരിച്ചിട്ടില്ല. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത്-മന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നരേന്ദ്ര മോദി അധികാരത്തിലേറിയാല്‍ രാജ്യത്തെ കള്ളപ്പണം പിടികൂടി എല്ലാ ജനങ്ങളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പതിനഞ്ച് ലക്ഷം രൂപവീതം നല്‍കുമെന്നായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണങ്ങള്‍ ഒന്ന്. 

എന്നാല്‍ അധികാരത്തിലേറി നാലര വര്‍ഷം കഴിയുമ്പോഴും ബിജെപി വാക്ക് പാലിച്ചിട്ടില്ല. ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദനാങ്ങള്‍ നല്‍കി എന്നാരോപിച്ച് കടുത്ത വിമര്‍ശനമാണ് ബിജെപിക്ക് എതിരെ ഉയരുന്നത്. റഫാല്‍ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നേറ്റ് തെരഞ്ഞെടുപ്പ് തോല്‍വിയും കുഴക്കിയിരിക്കുന്ന സമയത്താണ് വീണ്ടും പതിനഞ്ച് ലക്ഷത്തിന്റെ കഥ ഓര്‍മ്മിപ്പിച്ച്  റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായ  മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com