ബയോജെറ്റ് ഇന്ധനത്തില്‍ പറന്നുയര്‍ന്ന് സൈനിക വിമാനം; അഭിമാന നിമിഷമെന്ന് വ്യോമസേന

ബ്ലെന്‍ഡഡ് ബയോജെറ്റ് ഇന്ധനത്തില്‍ സൈനീക വിമാനം വിജയകരമായി പറപ്പിച്ചതായി വ്യോമസേന അറിയിച്ചു. എഎന്‍-32 എന്ന ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കിയത്
ബയോജെറ്റ് ഇന്ധനത്തില്‍ പറന്നുയര്‍ന്ന് സൈനിക വിമാനം; അഭിമാന നിമിഷമെന്ന് വ്യോമസേന


ബംഗളുരു: ബ്ലെന്‍ഡഡ് ബയോജെറ്റ് ഇന്ധനത്തില്‍ സൈനീക വിമാനം വിജയകരമായി പറപ്പിച്ചതായി വ്യോമസേന അറിയിച്ചു. എഎന്‍-32 എന്ന ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കിയത്. ഡിആര്‍ഡിഒയും സിഎസ്‌ഐആറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഫ് പെട്രോളിയവും വ്യോമയാന ഡയറക്ട്രേറ്റും സംയുക്തമായാണ്  ഈ ദൗത്യത്തില്‍ പങ്കെടുത്തത്. 

ഇക്കഴിഞ്ഞ ജൂലൈയിലാണ് ബയോ ജെറ്റ് ഇന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള താത്പര്യം എയര്‍ഫോഴ്‌സ് ചീഫ് മാര്‍ഷലായ ബിഎസ് ധനോവ് പ്രകടിപ്പിച്ചത്. അടുത്ത റിപ്പബ്ലിക്  ദിനാഘോഷത്തില്‍ ബയോജെറ്റ് ഇന്ധനം ഉപയോഗിച്ച് വിമാനം പറത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതേത്തുടര്‍ന്ന് നടന്നുവന്ന ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

 ജെട്രോഫ ചെടിയില്‍ നിന്നുമാണ് ബയോഇന്ധനം നിര്‍മ്മിക്കുന്നത്. ഛത്തീസ്ഗഡിലെ ബയോഡീസല്‍ ഡവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മിക്കുന്ന ജെട്രോഫ ഓയില്‍ സിഎസ്‌ഐആറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഫ് പെട്രോളിയവും ചേര്‍ന്ന് സംസ്‌കരിച്ച് ബ്ലെന്‍ഡഡ് ബയോഇന്ധനമാക്കി മാറ്റുകയാണ് ചെയ്യുക.

ആഗസ്റ്റ് മാസം സ്‌പൈസ്‌ജെറ്റ് ബയോജെറ്റ് ഇന്ധനം ഉപയോഗിച്ച് യാത്രാവിമാനം പറത്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണ്‍ വരെയായിരുന്നു വിമാനത്തിന്റെ യാത്ര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com