വീണ്ടും ജയിക്കണോ ? മോദിയെ മാറ്റി ഗഡ്കരിയെ പ്രധാനമന്ത്രിയാക്കൂ ; ആര്‍എസ്എസിനോട് മഹാരാഷ്ട്ര നേതാവ്

തീവ്ര നിലപാടുകളും സ്വേച്ഛാധികാര മനോഭാവവുമുള്ള നേതാക്കള്‍ പാര്‍ട്ടിയുടെയോ, സര്‍ക്കാരിന്റെയോ തലപ്പത്ത് ഇരിക്കുന്നത് അപകടകരമാണ്
വീണ്ടും ജയിക്കണോ ? മോദിയെ മാറ്റി ഗഡ്കരിയെ പ്രധാനമന്ത്രിയാക്കൂ ; ആര്‍എസ്എസിനോട് മഹാരാഷ്ട്ര നേതാവ്

മുംബൈ : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാറ്റണമെന്ന് ആര്‍എസ്എസിന് മുന്നില്‍ ആവശ്യം. മോദിയെ മാറ്റി പകരം നിതില്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്. 

സര്‍ക്കാര്‍ സംഘടനയായ വസന്ത്‌നായിക് റാവു ഷെട്ടി സ്വാവലംബന്‍ മിഷന്‍ ചെയര്‍മാനായ കിഷോര്‍ തിവാരിയാണ് ഇക്കാര്യം ആര്‍എസ്എസിനോട് ആവശ്യപ്പെട്ടത്. ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവതിനോടും ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയോടുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 

ബിജെപി ഭരിച്ച സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടാന്‍ കാരണം നേതാക്കളുടെ പരുക്കന്‍ പെരുമാറ്റമാണ്. കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് പുറമെ, നോട്ടുനിരോധനം, ജിഎസ്ടി, ഇന്ധന വിലവര്‍ധന തുടങ്ങിയവയും തിരിച്ചടിക്ക് കാരണമായതായി കിഷോര്‍ തിവാരി ചൂണ്ടിക്കാട്ടിയിരുന്നു. 

തീവ്ര നിലപാടുകളും സ്വേച്ഛാധികാര മനോഭാവവുമുള്ള നേതാക്കള്‍ പാര്‍ട്ടിയുടെയോ, സര്‍ക്കാരിന്റെയോ തലപ്പത്ത് ഇരിക്കുന്നത് രാജ്യത്തിനും സമൂഹത്തിനും അപകടകരമാണ്. മൂന്നു സംസ്ഥാനങ്ങളിലെ തിരിച്ചടി, 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രി പദം നിതിന്‍ ഗഡ്കരിക്ക് കൈമാറണമെന്നും തിവാരി ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com