സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തു: മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്

സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തു: മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്

ഇംഫാല്‍: സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്. ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴിലാണ് കിഷോരി ചന്ദ്ര വാങ്കേം എന്ന മാധ്യമപ്രവര്‍ത്തകന് ശിക്ഷ വിധിച്ചത്. മണിപ്പൂരിലെ പ്രാദേശിക ടിവി ചാനല്‍ റിപ്പോര്‍ട്ടറാണ് ഇദ്ദേഹം. 

ഝാന്‍സി റാണിയുടെ ജന്‍മദിനാചണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനിരെ പ്രതികരിച്ചതിനാണ് കിഷോര്‍ ചന്ദിനെ 12 മാസം തടവിലിടാന്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. മോദിയേയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബൈറണ്‍ സിങ്ങിനേയും വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ നവംബര്‍ 27നാണ് കിഷോരി ചന്ദ്രയെ കസ്റ്റഡിയിലെടുത്തത്. 

സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വിലങ്ങുതടിയായി നില്‍ക്കുന്നത് തടയാനെന്ന പേരിലായിരുന്നു നടപടി. ബൈറന്‍ സിങ്ങിനെ മോദിയുടെ കളിപ്പാവ എന്ന് വീഡിയോയില്‍ വിശേഷിപ്പിച്ചെന്നാണ് ആരോപണം. കൂടാതെ ഝാന്‍സി റാണിക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം മണിപ്പൂരിന് പ്രയോജനമുണ്ടായിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു. 

ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള ഏറ്റവും കൂടിയ ശിക്ഷയാണ് ഒരു വര്‍ഷത്തെ തടവ്. ഇതിനെ നിയമപരമായി നേരിടുമെന്ന് കിഷോരിചന്ദ്രയുടെ കുടുംബം വ്യക്തമാക്കി.

അറസ്റ്റിനെ അപലപിച്ച് ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്തുവന്നിരുന്നു. എന്നാല്‍ ഓള്‍ മണിപ്പൂര്‍ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയനില്‍ നിന്നും അദ്ദേഹത്തിന് പിന്തുണയൊന്നും ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ കുറിപ്പ് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്നതല്ലയെന്നു പറഞ്ഞാണ് മണിപ്പൂരിലെ ജേണലിസ്റ്റ് യൂണിയന്‍ അവരുടെ പിന്മാറ്റത്തെ ന്യായീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com