സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല: 13 വർഷത്തിന് ശേഷം സിബിഐ കോടതി ഇന്ന് വിധി പറയും

സൊഹ്‌റാബുദ്ദീനേയും ഭാര്യ കൗസര്‍ബിയേയും 2005 നവംബറിലാണ് ഭീകരരെന്ന് ആരോപിച്ച് ഗാന്ധിനഗറിന് സമീപം ഗുജറാത്ത് പൊലീസ് സംഘം വധിക്കുന്നത്
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല: 13 വർഷത്തിന് ശേഷം സിബിഐ കോടതി ഇന്ന് വിധി പറയും

മും​ബൈ: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. 13 വര്‍ഷത്തിന് ശേഷമാണ് കേസിലെ വിധി പറയുന്നത്. സൊഹ്‌റാബുദ്ദീനേയും ഭാര്യ കൗസര്‍ബിയേയും 2005 നവംബറിലാണ് ഭീകരരെന്ന് ആരോപിച്ച് ഗാന്ധിനഗറിന് സമീപം ഗുജറാത്ത് പൊലീസ് സംഘം വധിക്കുന്നത്. ഇവരുടെ ഡ്രൈവറായിരുന്ന തുള്‍സീറാം പ്രജാപതിയേയും പിന്നീച് വധിച്ചു. ഏറ്റുമുട്ടല്‍ വ്യാജമാണ് എന്നാണ് ആരോപണം. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍, ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ പ്രതിയായിരുന്നു. ഈ കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്.

ഗുജറാത്ത് ബിജെപിയില്‍ നരേന്ദ്ര മോദിയുടെ എതിരാളിയും അന്വേഷണ കമ്മീഷന് മുന്നില്‍ ഗുജറാത്ത് വര്‍ഗീയ കലാപുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി കൊടുത്തയാളുമായ മുന്‍ മന്ത്രി ഹരേന്‍ പാണ്ഡ്യയെ വധിച്ചത് അമിത് ഷായുടെ വിശ്വസ്തനും കേസിലെ പ്രതിയുമായ ഡിജി വന്‍സാരുടെ ആവശ്യപ്രകാരമാണ് എന്ന് സൊഹ്‌റാബുദ്ദീന്റെ സുഹൃത്തും കേസിലെ സാക്ഷിയുമായ അസം ഖാന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

വ്യ​വ​സാ​യി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ത​ട്ടു​ന്ന രാ​ഷ്​​ട്രീ​യ, പൊ​ലീ​സ്, അ​ധോ​ലോ​ക റാ​ക്ക​റ്റി‍ന്റെ ഭാ​ഗ​മാ​യി​രു​ന്നു സൊ​ഹ്​​റാ​ബു​ദ്ദീ​നും പ്ര​ജാ​പ​തി​യു​മെ​ന്നാ​ണ്​ സി.​ബി.ഐ ക​ണ്ടെ​ത്ത​ൽ. സൊ​ഹ്​​റാ​ബു​ദ്ദീ​നെ മ​ഹാ​രാ​ഷ്​​ട്ര​യി​ലേ​ക്കു​ള്ള ബ​സ്​​യാ​ത്ര​ക്കി​ടെ ഭാ​ര്യ​ക്കും പ്ര​ജാ​പ​തി​ക്കും ഒ​പ്പം പൊ​ലീ​സ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ 2005 ന​വം​ബ​റി​ൽ അ​ന്ന​ത്തെ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​നെ​ത്തി​യ ല​ശ്​​ക​റെ ത്വ​യ്യി​ബ ഭീ​ക​ര​നെ​ന്ന്​ ആ​രോ​പി​ച്ച്​ സൊ​ഹ്റാ​ബു​ദ്ദീ​നെ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി. കൗ​സ​ർ​ബി​യെ കാ​ണാ​താ​യി. 2006 ഡി​സം​ബ​റി​ൽ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു​വെ​ന്ന വ്യാ​ജേ​ന പ്ര​ജാ​പ​തി​യെ​യും കൊ​ല​പ്പെ​ടു​ത്തി. 

'അ​ന്ന്​ ഗു​ജ​റാ​ത്ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന അ​മി​ത്​ ഷാ, ​ഗു​ജ​റാ​ത്ത്, ആ​ന്ധ്ര, രാ​ജ​സ്​​ഥാ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ ഡി.​ജി. വ​ൻ​സാ​ര, അ​ഭ​യ്​ ചു​ദാ​സാ​മ, എം.​എ​ൻ. ദി​നേ​ശ്, രാ​ജ്​​കു​മാ​ർ പാ​ണ്ഡ്യ​ൻ തു​ട​ങ്ങി 38 പേ​രാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ കേ​സി​ലെ പ്ര​തി​ക​ൾ. 2014നു​ശേ​ഷം മൂ​ന്നു​ വ​ർ​ഷ​ത്തി​നി​ടെ അ​മി​ത്​ ഷാ​യും ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​മ​ട​ക്കം 16 പേ​രെ സി.​ബി.ഐ കോ​ട​തി കേ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി.  കോ​ട​തി​യി​ൽ വി​സ്​​ത​രി​ച്ച 210 പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട 92 പേ​ർ വി​ചാ​ര​ണ​ക്കി​ടെ കൂ​റു​മാ​റി. പ്ര​ജാ​പ​തി​യു​ടെ അ​മ്മ, ഭീ​ഷ​ണ​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന റാ​ക്ക​റ്റി​നെ​ക്കു​റി​ച്ച്​ മൊ​ഴി ന​ൽ​കി​യ കെ​ട്ടി​ട​നി​ർ​മാ​താ​ക്ക​ളാ​യ പ​ട്ടേ​ൽ സ​ഹോ​ദ​ര​ങ്ങ​ൾ തു​ട​ങ്ങി 400ലേ​റെ സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ചി​ല്ല. പ​ല​രും ഭീ​ഷ​ണി​മൂ​ലം കോ​ട​തി​യി​ൽ എ​ത്തി​യു​മി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com