പ്ലാസ്റ്റിക് ഉപയോ​ഗം ഒഴിവാക്കുന്നു; ഹോട്ടലുകളിൽ പാഴ്സൽ ഇനി സ്റ്റീൽ പാത്രങ്ങളിൽ മാത്രം

തമിഴ്നാട്ടിലെ ​ഹോട്ടലുകളിൽ ജനുവരി ഒന്ന് മുതൽ പാഴ്സൽ ഭക്ഷണം ലഭിക്കുക സ്റ്റീൽ പാത്രങ്ങളിൽ
പ്ലാസ്റ്റിക് ഉപയോ​ഗം ഒഴിവാക്കുന്നു; ഹോട്ടലുകളിൽ പാഴ്സൽ ഇനി സ്റ്റീൽ പാത്രങ്ങളിൽ മാത്രം

ചെന്നൈ: തമിഴ്നാട്ടിലെ ​ഹോട്ടലുകളിൽ ജനുവരി ഒന്ന് മുതൽ പാഴ്സൽ ഭക്ഷണം ലഭിക്കുക സ്റ്റീൽ പാത്രങ്ങളിൽ. സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധിക്കുന്നതിനാലാണ് തമിഴ്നാട് ​ഹോട്ടൽ അസോസിയേഷൻ (ടിഎൻഎച്ച്എ) ഈ തീരുമാനമെടുത്തത്. 

ഭക്ഷണം കൊണ്ടുപോകാൻ പ്രകൃതി സൗഹൃദ പാത്രങ്ങൾ ഉപയോ​ഗിക്കുമ്പോൾ ഭക്ഷണത്തിന്റെ മൊത്തം വിലയുടെ അഞ്ച് ശതമാനം കൂടുതൽ ഈടാക്കേണ്ടി വരും. ഇതു വിൽപ്പനയെ ബാധിക്കുമെന്നതിനാലാണ് സ്റ്റീൽ പാത്രങ്ങളിൽ പാഴ്സൽ ഭക്ഷണം നൽകാൻ തീരുമാനിച്ചത്. 

സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം നൽകുമ്പോൾ നിശ്ചിത തുക കരുതൽ ധനമായി വാങ്ങും. പാത്രങ്ങൾ തിരിച്ചു നൽകുമ്പോൾ ഈ പണം മടക്കി കൊടുക്കും. ഉപഭോക്താക്കൾക്ക് സ്റ്റീൽ പാത്രങ്ങൾ വേണമെന്നുണ്ടെങ്കിൽ വിപണി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ നൽകും.

നേരത്തെ പാത്രങ്ങളും ബാ​ഗുകളുമായി എത്തുന്നവർക്ക് ഭക്ഷണ വിലയിൽ ഇളവു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് ഉപഭോക്താക്കളിൽ നിന്ന് നല്ല പ്രതികരണമുണ്ടായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com