വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ ശ്രമം; യുവാവിനെ തിരിച്ചിറക്കി; യാത്രക്കാര്‍ വലഞ്ഞത് മൂന്ന് മണിക്കൂര്‍

ക്യാപ്റ്റന്‍ മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇയാള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി വിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്ന് കമ്പനി പിന്നീട് അറിയിച്ചു
വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ ശ്രമം; യുവാവിനെ തിരിച്ചിറക്കി; യാത്രക്കാര്‍ വലഞ്ഞത് മൂന്ന് മണിക്കൂര്‍

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ വച്ച്  പുക വലിക്കാന്‍ യുവാവ്‌ ശ്രമിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ വലഞ്ഞു. അമൃത്സറില്‍ നിന്നും ഡല്‍ഹി വഴി കൊല്‍ക്കൊത്തയിലേക്ക് പോയ 'വിസ്താര എയര്‍ലൈന്‍സി'ന്റെ ഫ്‌ളൈറ്റിലാണ് സംഭവം.

മോശം പെരുമാറ്റത്തെ തുടര്‍ന്ന് യാത്രക്കാരനെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറക്കിവിട്ടു. ക്യാപ്റ്റന്‍ മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇയാള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി വിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്ന് കമ്പനി പിന്നീട് അറിയിച്ചു. മൂന്ന് മണിക്കൂറിലേറെയാണ് ഇതോടെ വിമാനം വൈകിയത്. 

കഴിഞ്ഞ മാസം മുംബൈയില്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോകവേ ഫ്‌ളൈറ്റിനുള്ളില്‍ വച്ച് സെല്‍ഫിയെടുത്ത് 'ഭീകരവാദി' യെന്ന അടിക്കുറിപ്പോടെ പെണ്‍സുഹൃത്തിന് അയച്ചു കൊടുത്ത യുവാവും  കുടുങ്ങിയിരുന്നു. പെണ്‍കുട്ടികളുടെ ഹൃദയം കവരുന്ന 'ടെററിസ്റ്റ് ഓണ്‍ ബോര്‍ഡ'്, എന്ന പേരില്‍ അയച്ച ചിത്രം അടുത്തിരുന്ന യാത്രക്കാരന്‍ കണ്ടതോടെയാണ് ഭയന്ന് വിമാന ജീവനക്കാരെ അറിയിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിവസം കൂടിയയാതിനാല്‍ രാജ്യമെങ്ങും അതീവ സുരക്ഷാ ജാഗ്രതയില്‍ ആയിരിക്കുമ്പോഴായിരുന്നു യുവാവിന്റെ തമാശ സന്ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com