നഴ്‌സുമാര്‍ക്ക് നിലവാരമില്ല, ഡോക്ടര്‍മാര്‍ക്ക് ക്ഷാമം; വിദേശത്ത് നിന്ന് കൊണ്ടുവരണമെന്ന് നീതി ആയോഗ്

നഴ്‌സുമാര്‍ക്ക് നിലവാരമില്ല, ഡോക്ടര്‍മാര്‍ക്ക് ക്ഷാമം; വിദേശത്ത് നിന്ന് കൊണ്ടുവരണമെന്ന് നീതി ആയോഗ്

യോഗ്യരായ പ്രൊഫഷണലുകള്‍ മെഡിക്കല്‍-നഴ്‌സിങ് രംഗത്ത് ഇന്ത്യയില്‍ ലഭ്യമല്ലെന്നാണ് കൗണ്‍സിലിന്റെ കണ്ടെത്തല്‍. മെഡിക്കല്‍ കൗണ്‍സിലും നഴ്‌സിങ് കൗണ്‍സിലും ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും നാഷണല്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാരില്ലെന്നും വിദേശത്ത് നിന്നും വിസിറ്റിങ്/ ഓണററി അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ എത്തിക്കണമെന്നും നീതി ആയോഗിന്റെ നിര്‍ദ്ദേശം. യോഗ്യരായ പ്രൊഫഷണലുകള്‍ മെഡിക്കല്‍-നഴ്‌സിങ് രംഗത്ത് ഇന്ത്യയില്‍ ലഭ്യമല്ലെന്നാണ് കൗണ്‍സിലിന്റെ കണ്ടെത്തല്‍. മെഡിക്കല്‍ കൗണ്‍സിലും നഴ്‌സിങ് കൗണ്‍സിലും ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ (2017) പാസാക്കണമെന്നും നീതി ആയോഗ് ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജ്യത്ത് നിലവിലുള്ള നഴ്‌സിങ് വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചു വാര്‍ക്കണം. മികവുറ്റ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കണം, സര്‍ക്കാര്‍ നഴ്‌സുമാരുടെ പദവി ഉയര്‍ത്തണം എന്നിങ്ങനെയുള്ള സുപ്രധാന നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എയിംസ് പോലുള്ള ആശുപത്രികളിലേക്ക് വിദേശത്ത് നിന്നും അധ്യാപകരെ വിസിറ്റിങ് പ്രൊഫസര്‍മാരായി നിയമിക്കണമെന്നും രാജ്യത്തെ 40 ശതമാനം ജില്ലാ ആശുപത്രികളെങ്കിലും മെഡിക്കല്‍ കോളെജുമായി ബന്ധിപ്പിക്കണമെന്നും 'സ്ട്രാറ്റജീസ് ഫോര്‍ എ ന്യൂ ഇന്ത്യ' എന്ന പേരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമായി മെഡിക്കല്‍ വിദ്യാഭ്യാസം കേന്ദ്രീകരിച്ചിരിക്കുകയാണ് എന്നും നീതി ആയോഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവാരമുള്ള പരിശീലനം ലഭിച്ച നഴ്‌സുമാരുടെ എണ്ണം കുറവാണെന്നും ഇതിനായി പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കണമെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com