ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനും പേര് മാറ്റം; പുതിയ പേരിടാനൊരുങ്ങി നരേന്ദ്ര മോദി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂപഹത്തിലെ മൂന്നു ദ്വീപുകള്‍ക്ക് പുതിയ പേരിടാനൊരുങ്ങി  കേന്ദ്രസര്‍ക്കാ
ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനും പേര് മാറ്റം; പുതിയ പേരിടാനൊരുങ്ങി നരേന്ദ്ര മോദി


ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂപഹത്തിലെ മൂന്നു ദ്വീപുകള്‍ക്ക് പുതിയ പേരിടാനൊരുങ്ങി  കേന്ദ്രസര്‍ക്കാര്‍. റോസ്, നെയ്ല്‍, ഹാവ്‌ലോക് ദ്വീപുകളുടെ പേരുകളാണ് ഞായറാഴ്ച മാറ്റുന്നത്. റോസിന് സുഭാഷ് ചന്ദ്രബോസ്, നെയ്‌ലിനു ഷഹീദ് ദ്വീപ്, ഹാവ്‌ലോക്കിനു സ്വരാജ് ദ്വീപ് എന്നിങ്ങനെയാണു പേരുകള്‍.

30ന് പോര്‍ട്ട് ബ്ലെയര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പേരുകള്‍ പ്രഖ്യാപിക്കും. ആന്‍ഡമാനിലെ പ്രശസ്തമായ മൂന്ന് ദ്വീപുകളുടെയും പേരുമാറ്റത്തിന്റെ നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും പോര്‍ട്ട് ബ്ലെയര്‍ സന്ദര്‍ശിക്കുന്നുണ്ട്. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി 150 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ദ്വീപ് ജപ്പാന്‍ പിടിച്ചെടുത്തപ്പോള്‍ സുഭാഷ് ചന്ദ്രബോസ് പതാക ഉയര്‍ത്തിയിരുന്നു. ദ്വീപുകള്‍ക്ക് ഷഹീദ്, സ്വരാജ് എന്നിങ്ങനെ പേരു നല്‍കണമെന്ന് അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു. 2017 മാര്‍ച്ചില്‍ ഹാവ്!ലോക് ദ്വീപിന്റെ പേരു മാറ്റണമെന്ന് ബിജെപി രാജ്യസഭാംഗം എല്‍.എ.ഗണേശനാണ് ആവശ്യപ്പെട്ടത്. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ ഹെന്റി ഹാവ്‌ലോക്കിന്റെ പേരാണ് ദ്വീപിന് നല്‍കിയിരിക്കുന്നത്. ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപാണ് ഹാവ്‌ലോക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com