രാമകഥ കേള്‍ക്കാന്‍ കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികള്‍; അയോധ്യയെ അപമാനിച്ചെന്ന് പറഞ്ഞ് പ്രതിഷേധം

പ്രശസ്ത രാമകഥ ആചാര്യന്‍ മുരാരി ബാപ്പുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ മുംബൈയില്‍ നിന്ന് ലൈംഗിക തൊഴിലാളികള്‍ എത്തിയതിനെ തുടര്‍ന്ന് അയോധ്യയില്‍ പ്രതിഷേധം
രാമകഥ കേള്‍ക്കാന്‍ കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികള്‍; അയോധ്യയെ അപമാനിച്ചെന്ന് പറഞ്ഞ് പ്രതിഷേധം

ലക്‌നൗ: പ്രശസ്ത രാമകഥ ആചാര്യന്‍ മുരാരി ബാപ്പുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ മുംബൈയില്‍ നിന്ന് ലൈംഗിക തൊഴിലാളികള്‍ എത്തിയതിനെ തുടര്‍ന്ന് അയോധ്യയില്‍ പ്രതിഷേധം. 200 ലൈംഗി തൊഴിലാളികളാണ് മുരാരി ബാപ്പുവിന്റെ ക്ഷണം അനുസരിച്ച് കാമാത്തിപുരയില്‍ നിന്ന് എതത്തിയത്. എന്നാല്‍ സന്യാസി സമൂഹത്തില്‍ വലിയൊരു വിഭാഗം മുരാരിയെ പിന്തുണച്ച് രംഗത്തെത്തിയെന്ന് മനോഹരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ഹിന്ദുമത സംഹിതകളെക്കുറിച്ച് അറിവില്ലാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്ന് സന്ന്യാസി പ്രമുഖരിലൊരാളായ പരമഹംസ ദാസ്  പറഞ്ഞു. ലൈംഗിക തൊഴിലാളികള്‍ രാമകഥ കേള്‍ക്കുന്നതില്‍ തെറ്റില്ലെന്നും അത് അവരുടെ മനസ്സിനെ ശുദ്ധീകരിക്കാന്‍ ഉപകരിച്ചാല്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

രാം ലല്ലയിലെ മുഖ്യ പുരോഹിതന്‍ സത്യാന്ദ്ര ദാസും മുരാരി ബാപ്പുവിനു പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദു മതഗ്രന്ഥങ്ങളെക്കുറിച്ച് എല്ലാവരെക്കാളുമേറെ മുരാരി ബാപ്പുവിന് അറിയാമെന്നും അദ്ദേഹം ചെയ്യുന്നതെന്നും ചൂഷിത വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയായിരിക്കുമെന്നും വിഎച്ച്പി വക്താവ് ശരദ് ശര്‍മ പറഞ്ഞു.

അയോധ്യയുടെ പവിത്ര അന്തരീക്ഷം തകര്‍ക്കാനാണ് മുരാരി ബാപ്പുവിന്റെ ശ്രമമെന്ന് ധര്‍മ സേന നേതാവ് സന്തോഷ് ദുബെ ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചാല്‍, ലൈംഗിക പീഡനത്തിന് ജയിലിലായ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ ഗതിവരുമെന്നും ദുബെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com