ഗതാഗതക്കുരുക്കില്‍ ഫൂട്ട് പാത്തിലൂടെ ബൈക്ക് ഓടിച്ചു; യാത്രക്കാരന് 2500 രൂപ പിഴ ( വീഡിയോ)

എംജി റോഡിന് സമീപത്തെ ഫുട്ട് പാത്തിലൂടെയാണ് മുഹമ്മദ് യൂനസ് എന്നയാള്‍ ഗതാഗതനിയമം ലംഘിച്ച് ഇരു ചക്രവാഹനം ഓടിച്ചത്
ഗതാഗതക്കുരുക്കില്‍ ഫൂട്ട് പാത്തിലൂടെ ബൈക്ക് ഓടിച്ചു; യാത്രക്കാരന് 2500 രൂപ പിഴ ( വീഡിയോ)

ബംഗളൂരു:  കാല്‍നടക്കാരന് സഞ്ചരിക്കാനുള്ളതാണ് ഫൂട്ട് പാത്തുകള്‍. എന്നാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ പല ഇരുചക്രവാഹനക്കാരുടെയും യാത്ര ഫൂട്ട് പാത്തിലൂടെയാണ്. ഇത് പലപ്പോഴും ബഹളങ്ങള്‍ക്ക്  കാരണമാകാറുണ്ട്. കഴിഞ്ഞ ദിവസം ഫൂട്ട് പാത്തിലൂടെ ബൈക്ക് ഓടിച്ച യാത്രികന്‌ ബംഗളൂരു പൊലീസ് പിഴ ചുമത്തിയത് 2500 രൂപയാണ്. ബംഗളൂരിലെ എംജി റോഡിന് സമീപത്തെ ഫുട്ട് പാത്തിലൂടെയാണ് മുഹമ്മദ് യൂനസ് എന്നയാള്‍ ഗതാഗതനിയമം ലംഘിച്ച് ഇരു ചക്രവാഹനം ഓടിച്ചത്.

നഗരത്തിലെ തിരക്കുള്ള സമയത്തായിരുന്നു ഫൂട്ട് പാത്തിലൂടെയുള്ള യാത്ര. യാത്രയുടെ വീഡിയോ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് പൊലീസ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. നിയമം ലംഘിച്ച് വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബൈക്ക് ഓടിച്ചയാള്‍ക്ക് ലൈസന്‍സ്, ഓണ്‍ര്‍ഷിപ്പ് പേപ്പറുകള്‍ എന്നിവ ഉണ്ടായിരുന്നില്ല. മാത്രമല്ല വണ്ടിയുടെ ഇന്‍ഷൂറന്‍സ് അടച്ചിട്ടും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിച്ചതുള്‍പ്പടെയുള്ള കുറ്റം ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com